കൊള്ള ലാഭം ഉണ്ടാക്കാമെന്ന വ്യാമോഹം പാഴായി! സർക്കാരിന് വൻ തിരിച്ചടി; ഒറ്റതവണ കെട്ടിട നികുതി പിഴ ഈടാക്കൽ ഓർഡിനൻസ് നിയമ പ്രാബല്യം നഷ്ടമായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊള്ള ലാഭം ഉണ്ടാക്കാമെന്ന വ്യാമോഹം പാഴായി! സർക്കാരിന് വൻ തിരിച്ചടി; ഒറ്റതവണ കെട്ടിട നികുതി പിഴ ഈടാക്കൽ ഓർഡിനൻസ് നിയമ പ്രാബല്യം നഷ്ടമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 07:28 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാരിന് വൻ തിരിച്ചടി. ഒറ്റതവണ കെട്ടിട നികുതി പിഴയീടാക്കൽ ഓർഡിനൻസ് നിയമ പ്രാബല്യം നഷ്ടമായതാണ് സർക്കാരിന് തിരിച്ചടിയായിരിക്കുന്നത്. സമയബന്ധിതമായി ബില്ല് ഗവർണർക്ക് അയക്കാതിരുന്നതിനാൽ ഓർഡിനൻസ് അസാധുവായി. ഓർഡിനൻസിനൊപ്പം തന്നെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള ശുപാർശയിലും ഗവർണർ ഒപ്പിട്ടതോടെ സർക്കാർ വെട്ടിലായി.

ജൂലൈ 12-ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് കെട്ടിടനികുതി പിരിച്ചെടുക്കുന്ന നിയമത്തിന് അംഗീകാരം നൽകിയത്. ഗവർണർ ഒപ്പിടുന്നതിന് വേണ്ടി സമയബന്ധിതമായി ഫയൽ അയക്കാത്തതിനാലാണ് ഓർഡിനൻസ് അസാധുവായത്. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നിന്ന് മടങ്ങിയതിനുശേഷമാണ് ഗവർണർ ഈ ഫയലുകൾ പരിശോധിച്ചത്. ഗവർണർ ഒപ്പിട്ടെങ്കിലും നിയമസഭ സമ്മേളനം തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസിന്റെ നിയമപ്രാബല്യം നഷ്ടമാകും. നിയമസഭാ സമ്മേളനം കൂടേണ്ട സാഹചര്യം ഉള്ളതിനാൽ ബില്ലുകൾ നേരത്തെ അയച്ച ഗവർണറുടെ അനുമതി തേടണമായിരുന്നു. ഇതോടെ ഓർഡിനൻസ് ബില്ലായി കൊണ്ടുവരുക എന്നത് മാത്രമാണ് സർക്കാരിന് മുന്നിലുള്ള പോംവഴി.

ഓഗസ്റ്റ് ഏഴിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസ് ബില്ലായി കൊണ്ടുവരുമെങ്കിലും ഒരുപാട് കടമ്പകൾ പൂർത്തിയാക്കേണ്ടി വരും.കെട്ടിടനികുതി തെറ്റായി രേഖപ്പെടുത്തി ഒറ്റ തവണ നികുതി നൽകിയവരിൽ നിന്നുമാണ് 50 ശതമാനം പിഴ തുക ഈടാക്കാൻ മന്ത്രിസഭാ തീരുമാനം എടുത്തത്. സംസ്ഥാനത്ത് ഇത്തരത്തിൽ നികുതി വെട്ടിക്കുന്ന ഒരുപാട് കെട്ടിടങ്ങൾ ഉണ്ടെന്നും അതിൽനിന്നും റവന്യൂ വകുപ്പിന് അധികം ലാഭം ഉണ്ടാക്കാം എന്നുമായിരുന്നു സർക്കാരിന്റെ കണക്ക് കൂട്ടൽ.

ഒറ്റത്തവണ കെട്ടിട നികുതിയും വാർഷിക കെട്ടിട ആഡംബര നികുതിയും പിരിച്ചെടുക്കാൻ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്ക് റവന്യു വകുപ്പ് ‘ക്വോട്ട’ നിശ്ചയിച്ചു നൽകിയിരുന്നു. നിശ്ചിത എണ്ണം കെട്ടിടങ്ങൾ ഓരോ മാസവും കണ്ടെത്തി നികുതി പിരിക്കാനായിരുന്നു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. 1975 ഏപ്രിൽ ഒന്നിന് ശേഷം നിർമാണം പൂർത്തിയാക്കിയ 50 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്കാണ് 1975-ലെ കേരള കെട്ടിട നികുതി നിയമപ്രകാരം ഒറ്റത്തവണ നികുതി. സ്ലാബ് അടിസ്ഥാനത്തിൽ താമസ, വാണിജ്യ കെട്ടിടങ്ങൾക്കു പഞ്ചായത്ത്, നഗരസഭാ മേഖലകൾ തിരിച്ചാണു നികുതി നിരക്കുകൾ നിശ്ചയിച്ചത്. മൂവായിരം ചതുരശ്ര അടിയിലേറെ വിസ്തീർണം ഉള്ള കെട്ടിടങ്ങൾക്കാണ് വാർഷിക ആഡംബര നികുതിയും ഏർപ്പെടുത്താൻ തീരുമാനമായത്. ഇത് അടയ്‌ക്കാത്തവർക്കാണ് പി ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്.

Tags: Pinarayi Vijayantax
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies