പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തി മീനാക്ഷി ദിലീപ്; സംവിധായകന്റെ ഭാര്യയ്ക്ക് ഒപ്പം മീനാക്ഷിയുടെ കിടിലം ഡാൻസ്; വീഡിയോ വൈറൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തി മീനാക്ഷി ദിലീപ്; സംവിധായകന്റെ ഭാര്യയ്‌ക്ക് ഒപ്പം മീനാക്ഷിയുടെ കിടിലം ഡാൻസ്; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 02:53 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരേറെയുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സമൂഹമാദ്ധ്യമങ്ങളിൽ തന്റെ അഭിപ്രായങ്ങളോ ഇഷ്ടങ്ങളോ തുറന്ന് പറയാതെ, ചിത്രങ്ങളിലൂടെയും താര ദമ്പതികളുടെ മകൾ എന്ന രീതിയിലുമാണ് മീനാക്ഷി ദിലീപ് സെലിബ്രിറ്റിയായി മാറിയത്. സമൂഹമാദ്ധ്യമത്തിൽ സജിവമല്ലെങ്കിലും മീനാക്ഷി എന്ത് പങ്കുവച്ചാലും അത് പെട്ടന്ന് വൈറലാകാറുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും താരപുത്രി തന്റെ പ്രൊഫൈലിൽ പങ്കുവെയ്‌ക്കാറുണ്ട്.

ഇടയ്‌ക്ക് മീനാക്ഷി ഡാൻസ് വീഡിയോകളും പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. മലയാള സിനിമയിലെ യുവസംവിധായകനായ അൽഫോൻസ് പുത്രേന്റെ ഭാര്യ അലീനയ്‌ക്ക് ഒപ്പം ഒരു തകർപ്പൻ ഡാൻസ് കളിക്കുന്ന വീഡിയോയാണ് ആരാധകർക്കായി മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. ഒരു ബോളിവുഡ്-തമിഴ് മിക്സ് പാട്ടുകൾക്കാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്.

#MeenakshiDileep & #AleenaAlphonse 🫶❤️

Edited by #AlphonsePuthren pic.twitter.com/ll9vmc3Ky3

— Unni Rajendran (@unnirajendran_) July 25, 2023

ദിവസങ്ങൾക്ക് മുമ്പ് മീനാക്ഷി മറ്റൊരു ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അലീനയ്‌ക്ക് ഒപ്പമുള്ള വീഡിയോ വന്നിരിക്കുന്നത്. വീഡിയോയില്‍ മീനാക്ഷിയുടെ നൃത്തച്ചുവടുകളെ കുറിച്ചും മെയ് വഴക്കത്തെ കുറിച്ചും വാതോരാതെ സംസാരിയ്‌ക്കുകയാണ് ആരാധകര്‍. സെലിബ്രിറ്റികളും വീഡിയോയ്‌ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്. ചില ആരാധകരുടെ ഫാന്‍ ഫൈറ്റും അതിൽ എടുത്ത് പറയേണ്ടതാണ്. മീനാക്ഷിയുടെ അമ്മയും ഡാൻസിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരാളായതുകൊണ്ട് തന്നെ അമ്മയുടെ ഗുണങ്ങൾ താരത്തിനും കിട്ടിയിട്ടുണ്ടെന്നാണ് മലയാളികളുടെ കമന്റ്. നസ്രിയ, അപർണ ബാലമുരളി, ശ്രിന്ദ, ജ്യോതി കൃഷ്ണ, അർച്ചന കവി തുടങ്ങിയ താരങ്ങളാണ് താരപുത്രിക്ക് കമന്റുകളുമായി എത്തിയ പ്രമുഖർ.

മകള്‍ക്ക് അമ്മയുടെ കഴിവ് കിട്ടി എന്ന് പറഞ്ഞ ചില കമന്റുകള്‍ക്ക് വ്യാപക എതിര്‍ അഭിപ്രായങ്ങളും ഉണ്ട്. മീനാക്ഷി സൗന്ദര്യം സൂക്ഷിക്കുന്നതും നല്ല ഡ്രസ്സിങ് സെന്‍സോടെ വേഷം ധരിയ്‌ക്കുന്നതും, പഠിച്ചെടുത്ത ഡാന്‍സ് കളിക്കുന്നതും എല്ലാം മീനാക്ഷിയുടെ കഴിവാണ്, അത് എങ്ങനെ മഞ്ജുവിന്റെ ക്രെഡിറ്റ്‌ ആവും എന്നാണ് ചിലരുടെ ചോദ്യം. മീനാക്ഷിയെ ഒരു വ്യക്തിയായി പരിഗണിക്കാന്‍ ശ്രമിയ്‌ക്കുക. ഇഷ്ടങ്ങളും കഴിവുകളും എല്ലാം ഉള്ള വ്യക്തിയാണ് മീനാക്ഷി. തന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് മീനാക്ഷി ഓരോന്ന് ചെയ്യുമ്പോള്‍ അതിന് മഞ്ജുവിനെ കൂട്ടു പിടിക്കേണ്ടതില്ല എന്നാണ് പലരുടെയും അഭിപ്രായം.

Tags: DileepSUBmeenakshi dileep
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies