തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാകാൻ അർഹൻ ചാണ്ടി ഉമ്മൻ ആണെന്നും മക്കൾ ജീവിക്കുന്ന സ്മാരകമാണെന്നുമുള്ള പ്രസ്താവനക്ക് തൊട്ടു പിന്നാലെ ചെറിയാൻ ഫിലിപ്പിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റ് കുത്തിപ്പൊക്കി സൈബർ ട്രോളന്മാർ. തേവര സേക്രഡ് ഹാർട്ട് കോളജിലെ ടി കെ മുരളി എന്ന കെ എസ് യു വിന്റെ രക്തസാക്ഷിയെ ഉമ്മൻ ചാണ്ടി സൃഷ്ടിച്ചതാണെന്ന ചെറിയാൻ ഫിലിപ്പിന്റെ മുൻ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ച ആകുന്നത്.
1968 കാലത്താണ് സംഭവം നടക്കുന്നത്. അന്ന് ഇ എം എസ്സ് ആണ് മുഖ്യമന്ത്രി. സപ്തകക്ഷി മുന്നണിയുടെ നേതൃത്വത്തിൽ ഭരണം നടക്കുന്ന കാലം. അന്ന് കെ എസ് യു പ്രസിഡന്റ്ഉമ്മന്‍ചാണ്ടിയാണ്. എ കെ ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും. കെ എസ് യു ക്കാര്‍ തേവര സേക്രഡ് ഹാര്‍ട്സ് കോളേജില്‍ നടത്തിയ പഠിപ്പുമുടക്കുസമരത്തിന്റെ ഭാഗമായി ഉമ്മൻചാണ്ടി നയിച്ച ജാഥക്ക് നേരെ തേവര കവലയിൽ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. ഈ സമരത്തില്‍ ടി കെ മുരളി എന്ന കെ എസ് യു പ്രവര്‍ത്തകനു ലാത്തിച്ചാർജിൽ മാരകമായ പരിക്കേറ്റെന്നും അന്ന് രാത്രി രക്തസാക്ഷിയായി എന്നുമായിരുന്നു കോൺഗ്രസിന്റെ വാദം.പിൽക്കാലത്ത് ഉമ്മൻചാണ്ടിയുടെ രാഷ്‌ട്രീയ ഉയർച്ചക്കുള്ള ഏറ്റവും വലിയ ഇന്ധനമായിരുന്നു തേവര ടി കെ മുരളി എന്ന രക്തസാക്ഷി.1970 ൽ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളി സീറ്റ് ലഭിക്കുകയും അവിടെ മത്സരിച്ചു ജയിക്കുകയും ചെയ്തു. മുരളിയുടെ രക്തസാക്ഷിത്വ പരിവേഷം അന്ന് ഉമ്മൻചാണ്ടിയുടെ ജയത്തിനു ഏറെ സഹായിച്ചിട്ടുണ്ട്
എന്നാൽ ഈ ടി കെ മുരളി വ്യാജ രക്ത സാക്ഷി ആയിരുന്നു എന്നും അദ്ദേഹം കൊല്ലപ്പെട്ടത് ലാത്തിച്ചാർജിലല്ലെന്നുമാണ് ചെറിയാൻ ഫിലിപ് എഴുതിയത്. ഗുജറാത്തിയായ മുൾജി എന്ന വിദ്യാർത്ഥിക്കാന് പോലീസിന്റെ ലാത്തിയടിയേറ്റതെന്നു ചെറിയാൻ ഫിലിപ് വാദിക്കുന്നു.
മാതൃഭൂമി ലേഖകനായിരുന്ന എൻ.എൻ. സത്യവ്രതൻ മുൾജിക്ക് പരുക്കേറ്റു എന്ന് റിപ്പോർട്ട് ചെയ്തത് അങ്ങനൊരു പേര് കേട്ടിട്ടില്ലാത്ത പ്രൂഫ് റീഡർ “മുൾജി’ എന്ന പേര് തിരുത്തി “മുരളി’ ആക്കുകയായിരുന്നു. അന്ന് ഫോർട്ട് കൊച്ചിക്കാരനായ മുരളി എന്ന വിദ്യാർത്ഥി ഹാർട്ട് അറ്റാക്ക് കാരണം മരണമടഞ്ഞിരുന്നു. അയാൾ സമരത്തിനോ സംഘടനാ പ്രവർത്തനത്തിനോ പോയിരുന്നില്ല. ഈ സത്യം തുറന്നു പറയാൻ എൻ എൻ സത്യവ്രതൻ തുനിഞ്ഞപ്പോൾ ഉമ്മന് ചാണ്ടി വിലക്കി എന്നാണ് ചെറിയാൻ ഫിലിപ്പ് എഴുതിയത്. കേരളം ശബ്ദം വാരികയിൽ ചെറിയാൻ ഫിലിപ്പിന്റേതായി വന്ന ഇടനാഴികളിൽ എന്ന ആത്മകഥയിലാണ് ഈ പരാമർശങ്ങൾ ഉള്ളത്. അത് പ്രസിദ്ധീകരിച്ചു വന്ന കാലയളവിൽ ഈ വിവരം റിപ്പോർട്ട് ചെയ്ത ഒരു പത്ര കട്ടിങ് ചെറിയാൻ ഫിലിപ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു .ഇപ്പോൾ ആ പോസ്റ്റ് കുത്തിപ്പൊക്കി അവിടെ പെരുന്നാൾ കൂടുകയാണ് സൈബർ ട്രോളന്മാർ
കെ.എസ്.യുവിന്റെ ആദ്യ രക്തസാക്ഷിയായി “തേവര മുരളി’ അറിയപ്പെടുന്നു.കെ.എസ്.യുവിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടന്നത് “മുരളി നഗറിൽ’ ആയിരുന്നു . ഈ “ആൾമാറാട്ട കഥ’ എൻ.എൻ. സത്യവ്രതന്റെ ആത്മകഥയായ വാർത്ത വന്ന വഴി എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം പ്രകാശനം ചെയ്തത് കെ.എസ്.യു സ്ഥാപക നേതാവായ വയലാർ രവി ആയിരുന്നു.
ആദ്യകാലത്ത് ഉമ്മൻചാണ്ടിയുടെയും എ കെ ആന്റണിയുടെയും ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ചെറിയാൻ ഫിലിപ് പിൽക്കാലത്ത് ഉമ്മൻചാണ്ടിയുമായി തെറ്റി സി പി എമ്മിൽ എത്തുകയായിരുന്നു. ആ കാലത്താണ് ഇടനാഴികളിൽ എന്ന ഈ ആത്മകഥ എഴുതിയതും ഈ പരാമർശങ്ങൾ ഉള്ള ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്തതും. തന്നെ കോൺഗ്രസിൽ നിന്നും പുറത്തതാക്കാൻ ചാർഡിയു വലിച്ചത് ഉമ്മൻചാണ്ടി ആണെന്നുളള തരത്തിൽ നിരവധി പ്രസ്താവനകൾ ചെറിയാൻ ഫിലിപ്പിന്റേതായി വന്നിട്ടുണ്ട്. പിൽക്കാലത്തു ജോണ് ബ്രിട്ടാസിനെ പിണറായി വിജയൻ രാജ്യസഭാ അംഗമാക്കിയപ്പോൾ ആണ് ചെറിയാൻ ഫിലിപ് തിരികെ കോൺഗ്രസിൽ എത്തുന്നത്.
Comments