ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ചിത്രം ടാറ്റൂ ചെയ്തതിന് അർജന്റൈയ്ൻ വനിതാ ഫുട്‌ബോൾ താരം യാമില റോഡ്രിഗസിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സൈബർ ആക്രമണം. അർജന്റൈൻ ദേശീയ ടീമിലുളള താരം മെസിക്ക് പകരം പോർച്ചുഗൽ താരത്തെ ആരാധിക്കുന്നതിനെതിരെയാണ് ആരാധകരുടെ വിമർശനം. തനിക്ക് വിമർശനങ്ങൾ താങ്ങാനാവില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും താരം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരോട് അപേക്ഷിച്ചു.
അന്തരിച്ച അർജന്റൈയ്ൻ ഇതിഹാസം ഡീഗോ മറഡോണയുടെയും റൊണാൾഡോയുടെയും ടാറ്റൂവാണ് യാമില റോഡ്രിഗസിന്റെ കാലിലുളളത്. ”മെസി ദേശീയ ടീമിന്റെ ക്യാപ്റ്റനാണ്, പക്ഷേ എന്റെ പ്രചോദനവും ആരാധന പാത്രവും റൊണാൾഡോ ആണെന്ന് ഞാൻ പറയുന്നതുകൊണ്ട്, ഞാൻ മെസിയെ വെറുക്കുന്നു എന്ന് അർത്ഥമില്ല.’ അവർ പറഞ്ഞു.
”എപ്പോഴാണ് ഞാൻ മെസിയെ ഇഷ്ടമല്ലെന്ന് പറഞ്ഞത്. ഞാൻ പറയാത്ത കാര്യങ്ങൾ പറയുന്നത് നിർത്തുക, സ്വന്തം രാജ്യത്തെ കളിക്കാരെ മാത്രമേ സ്‌നേഹിക്കാവൂ എന്ന നിയമം ഇല്ല” യാമില പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനക്കായി പകരക്കാരിയായി താരം കളത്തിലിരങ്ങിരുന്നു.
Comments