അന്ന്, പോപ്പുലർ ഫ്രണ്ട്; ഇന്ന്, മുസ്ലീം ലീ​ഗ്; ഭീഷണി രണ്ട്, അർത്ഥം ഒന്ന്; മതേതര മുഖം മൂടിക്കുള്ളിലെ മുസ്ലീം ലീ​ഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന്, പോപ്പുലർ ഫ്രണ്ട്; ഇന്ന്, മുസ്ലീം ലീ​ഗ്; ഭീഷണി രണ്ട്, അർത്ഥം ഒന്ന്; മതേതര മുഖം മൂടിക്കുള്ളിലെ മുസ്ലീം ലീ​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 08:31 pm IST
FacebookTwitterWhatsAppTelegram

ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്‌ ആലപ്പുഴയിൽ നടത്തിയ റാലിയിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ ഉയർന്ന കൊലവിളികൾ കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിട്ട് അധികനാൾ ആയില്ല. കൊച്ചുകുട്ടിയെ കൊണ്ട് പിഎഫ്ഐ ഭീകരർ വിളിപ്പിച്ച കൊലവിളികൾ ഇതരമതസ്ഥരോടുള്ള യാഥാർത്ഥ സമീപനം വെളിപ്പെടുത്തുന്നതായിരുന്നു. പിഎഫ്ഐയുടെ നിരോധനത്തോടെ അത്തരം മതവിദ്വേഷ മുദ്രാവാക്യങ്ങൾ കേരളത്തിലെ തെരുവുകളിൽ ഉയരില്ല എന്ന് കുറച്ചു പേരെങ്കിൽ വിശ്വസിച്ചിരുന്നിട്ടുണ്ടാവണം. എന്നാൽ പിഎഫ്ഐയുടെ മറ്റൊരു പതിപ്പാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് നടന്ന മുസ്ലീം യൂത്ത് ലീ​ഗിന്റെ പ്രകടനത്തിൽ ജനങ്ങൾ കണ്ടത്.

മണിപ്പൂർ കലാപത്ത മറയാക്കി കൊണ്ട് ഹിന്ദു വിശ്വാസികൾക്ക് നേരെ വീണ്ടും കൊലവിളി മുദ്രാവാക്യങ്ങൾ കേരളത്തിന്റെ തെരുവുകളിൽ മുഴങ്ങി. കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും സിപിഎമ്മും അടക്കമുള്ളവർ മതേതര പാർട്ടി എന്ന് വെള്ളപൂശാൻ പരമാവധി ശ്രമിക്കുന്ന മുസ്ലീം ലീ​ഗിന്റെ ഭാ​ഗത്തു നിന്നുമാണ് കൊലവിളിയായി ഹിന്ദു വിദ്വേഷം മറനീക്കി കൊണ്ട് പുറത്തു വന്നത്. ”രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും ” എന്നായിരുന്നു മുസ്ലീം ലീ​ഗ് പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. വിമർശനം കടുത്തതോടെ മുഖം രക്ഷിക്കാൻ മുദ്രാവാക്യം ചൊല്ലിക്കൊടുത്ത പ്രവർത്തകനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

എന്നാൽ, മുദ്രാവാക്യങ്ങൾ എന്നത് ഓരോ പ്രവർത്തകരുടെയും ആവേശമാണ്. അതിനാൽ തന്നെ യാദൃശ്ചികമായി വിളിച്ചു പോയതല്ല എന്ന് വ്യക്തമാണ്. ഉള്ളിലുള്ള വികാരവും കാഴ്ചപ്പാടും പ്രത്യശാസ്ത്രവും തന്നെയാണ് ലീ​ഗിന്റെ മുദ്രാവാക്യത്തിലൂടെ പുറത്തുവന്നത്. പിഎഫ്ഐ നിരോധനത്തോടെ ഭീകരരുടെ തണലായി മുസ്ലീം ലീ​ഗ് മാറി എന്നത് തന്നെ ഇതിലൂടെ വ്യക്തമാണ്. പിഎഫ്ഐ അവരുടെ ഇതരമതസ്ഥരുടുള്ള വിദ്വേഷം തുറന്നു കാട്ടി മുന്നോട്ട് പോയപ്പോൾ മുസ്ലീം ലീ​ഗ് മതേതരത്തിന്റെ മുഖം അണിഞ്ഞുവെന്ന് മാത്രം. അവസരം വന്നാൽ പിഎഫ്ഐയിൽ നിന്ന് തങ്ങളും വ്യത്യസ്തരല്ല എന്ന് മലയാളികളോടും ഹിന്ദു-ക്രൈസ്തവ വിശ്വാസികളോടും തുറന്നു പറയുകയാണ് ലീ​ഗ് ചെയ്തിരിക്കുന്നത്.

‘അവിലും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ, വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ’ എന്നായിരുന്നു പിഎഫ്ഐയുടെ കൊലവിളിയെങ്കിൽ ‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’ എന്നായിരുന്നു ലീ​ഗിന്റെ ഭീഷണി. രണ്ട് ഭീഷണിയും രണ്ട് തരത്തിലാണെങ്കിലും ഇരു സംഘടനകളും മുദ്രവാക്യത്തിലൂടെ മുന്നോട്ട് വെച്ച അർത്ഥം ഒന്നായിരുന്നു. ഇതരമത വിശ്വാസികൾ കരുതിയിരുന്നോളൂ എന്ന താക്കീതും ഭീഷണിയുമാണ് രണ്ട് മുദ്രാ വാക്യങ്ങളിലും പ്രതിധ്വനിച്ചത്. ലീ​ഗിന്റെ മതേതര മുഖം മൂടി അഴിഞ്ഞു വീഴുമ്പോൾ കോൺ​ഗ്രസിനും രാഹുൽ ​ഗാന്ധിക്കും ലീ​ഗുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്ന സിപിഎമ്മിനും എന്താണ് ഇതിൽ പറയാനുള്ളത് എന്നാണ് ജനങ്ങളുടെ ചോദ്യം. വോട്ട് ബാങ്കും മതരാഷ്‌ട്രീയവും വിട്ടുകളയാൻ തയ്യാറാവാത്ത ഇരു മുന്നണികളും ലീ​ഗിനെ ചേർത്തു പിടിക്കുമെന്നും ചിറകിൻ കീഴിൽ സംരക്ഷിക്കുമെന്നുമാണോ ജനങ്ങൾ വിശ്വസിക്കേണ്ടത്.

Tags: Muslim LeaguePopular Front
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies