ന്യൂഡൽഹി: തന്റെ മൂന്നാം വരവിൽ ഇന്ത്യയെ ലോക സമ്പദ്വ്യവസ്ഥകളിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. നവീകരിച്ച പ്രഗതി മൈതാനത്തിന്റെ ഉദ്ഘാടന വേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച പ്രഗതി മൈതാനത്തിന്റെ പേര് ‘ഭാരത് മണ്ഡപം’ എന്ന് പ്രധാനമന്ത്രി പുനർനാമകരണവും ചെയ്തു. ‘എന്റെ മൂന്നാം ഘട്ടത്തിൽ, ഇന്ത്യ ലോകത്തിലെ മികച്ച മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി മാറും. ഇത് മോദിയുടെ ഉറപ്പാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
‘ഞങ്ങളുടെ ആദ്യ അവസരത്തിൽ, സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. എനിക്ക് ലഭിച്ച രണ്ടാം അവസരത്തിൽ, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിമാറി. മൂന്നാമത്തെ അവസരത്തിൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയർത്തും.
‘ഭാരത് മണ്ഡപം പോലുള്ള കേന്ദ്രങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമ്പോൾ, അത് തടയാൻ ശ്രമിച്ചവരുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചവർ ഉണ്ട്. നിർത്താൻ ശ്രമിച്ച ഒരുപാട് പേരുണ്ട്. പക്ഷേ എനിക്ക് ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു അന്ന് എതിർക്കാൻ ശ്രമിച്ചവരൊക്കെ ഇവിടെ ഒരു ആവശ്യത്തിന് എത്തുമെന്ന്. പ്രധാനമന്ത്രി പറഞ്ഞു.
Comments