മലയാളത്തിന്റെ മഞ്ഞൾപ്രസാദം; വാനമ്പാടിയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലയാളത്തിന്റെ മഞ്ഞൾപ്രസാദം; വാനമ്പാടിയ്‌ക്ക് ഇന്ന് അറുപതാം പിറന്നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 11:19 am IST
FacebookTwitterWhatsAppTelegram

മലയാളത്തിന്റെ വാനമ്പാടിയ്‌ക്ക് ഇന്ന് അറുപതാം പിറന്നാൾ. മലയാളികളുടെ മനസിൽ പാട്ടിന്റെ സ്വരമാധുരി കൊണ്ട് മഞ്ഞൾ പ്രസാദം ചാർത്തിയ കെ എസ് ചിത്ര ഇന്ന് ഷഷ്ഠിപൂർത്തിയുടെ നിറവിലാണ്. വിനയം തുളുമ്പുന്ന പ്രതിഭയ്‌ക്ക് ഇന്ന് അറുപതിന്റെ ചെറുപ്പം. പുതുസ്വരങ്ങൾ ഗാനരംഗത്തേക്ക് കടന്നുവരുമ്പോഴും ഇന്നും ചലച്ചിത്ര പിന്നണിഗായികമാരിൽ മുൻ നിരയിൽ തന്നെ കെഎസ് ചിത്രയുണ്ട്. ആരെയും ലയിപ്പിക്കും സ്വരമാധുരിയും നിഷ്‌കളങ്കമായ ചെറുപുഞ്ചിരിക്കും ഇന്നും ആരാധകരേറെയാണ്

നാല് പതിറ്റാണ്ടിലേറെയായി മലയാളിമനസുകളിൽ ചേക്കേറിയ സ്വരമാധൂര്യത്തിന്റെ പേരാണ് കെഎസ് ചിത്ര എന്ന് നിസ്സംശയം പറയാം. നമ്മുടെയൊക്കെ ബാല്യ, കൗമാര, യൗവ്വന കാലഘട്ടത്തിൽ കെഎസ് ചിത്രയുടെ ഗാനങ്ങളിൽ ലയിച്ചിരുന്ന നിമിഷങ്ങൾ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാകും. പ്രായഭേദമന്യേ സംഗീത പ്രേമികളിലേക്ക് ചിത്രയുടെ ഗാനങ്ങൾ നെഞ്ചിലേറ്റിയിട്ടുണ്ട്. സംഗീതപ്രേമികൾക്ക് കെഎസ് ചിത്രയുടെ സ്വരമാധൂര്യമെത്തിയത് പല ഭാവങ്ങളിലൂടെയായിരുന്നു. പ്രണയവും വിരഹവും വിഷാദവും സ്വപ്‌നവും ആസ്വാദനവും എന്നിങ്ങനെ പല ഭാവങ്ങളിൽ മലയാളത്തിന്റെ വാനമ്പാടിയായി ചിത്ര മാറി.

1979-ൽ എംജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനത്തിലൂടെയാണ് വാനമ്പാടിയുടെ അരങ്ങേറ്റം. എംജി രാധാകൃഷ്ണൻ ഈണമിട്ട രജനി പറയൂ എന്ന ഗാനമാണ് ചിത്രയുടെ കരിയറിലെ ആദ്യ ഹിറ്റ്. പിന്നീട് തെന്നിന്ത്യയിലേക്കും ചിത്ര ചുവടുവെച്ചു. തമിഴ് സിനിമയിലെ ഗാനത്തിൽ നിന്നുമാണ് ചിത്രയെ തേടി ആദ്യമായി ദേശീയ പുരസ്‌കാരമെത്തുന്നത്. 1986-ൽ പുറത്തിറങ്ങിയ പാടറിയേൻ പഠിപ്പറിയേൻ എന്ന ഗാനത്തിനായിരുന്നു ചിത്രയ്‌ക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനത്തിന് മലയാളഗാനാലാപനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

പിന്നീടങ്ങോട്ട് സിനിമ സംഗീതത്തിൽ തന്നെ അവിഭാജ്യഘടകമായി ആ ശബ്ദം മാറുകയായിരുന്നു. 18,000 ഗാനങ്ങളാണ് കെഎസ് ചിത്ര ആലപിച്ചിട്ടുള്ളത്. ഭാവതീവ്രമായ ഗാനാലാപനത്തിന് ആറ് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്മശ്രീ അടക്കമുള്ള പുരസ്‌കാരങ്ങൾ ചിത്രയെ തേടിയെത്തിപ്പോഴും നിഷ്‌കളങ്കമായ പുഞ്ചിരിയോട് കൂടിയാണ് ഏറ്റുവാങ്ങിയിട്ടുള്ളത്.

 

Tags: birthdayks chithraSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies