മന്ഥരയുടെ നിയോഗം - രാമായണതത്വവിചാരം ഭാഗം 12
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

മന്ഥരയുടെ നിയോഗം – രാമായണതത്വവിചാരം ഭാഗം 12

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 06:45 am IST
Facebook
Twitter
WhatsAppTelegram

ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ തീരുമാനിച്ചു എന്ന് ദൂതന്മാർ വിവരമറിയിച്ചപ്പോൾ കൗസല്യാ ദേവിക്ക് സന്തോഷം ഉണ്ടായെങ്കിലും ഉള്ളിലെവിടെയോ ഒരു ഭയപ്പാടും അങ്കുരിച്ചു. കൈകേയുടെ ചിത്തത്തിൽ എന്താണുള്ളത് എന്നതായിരുന്നു ആ ഭയപ്പാടിന്റെ കാരണം. ദശരഥ മഹാരാജാവിന് കൈകേയി യുമായാണ് കൂടുതൽ അടുപ്പം. കൈകേയീ ചിത്തത്തിനനുസരിച്ച് മഹാരാജാവിന്റെ മനസ്സ് മാറുമോ എന്നത് കൗസല്യക്ക് ഒരു മനശ്ശല്യമായി തുടർന്നു.എന്തായാലും കാര്യങ്ങൾ നന്നായി നടക്കണം എന്ന ആഗ്രഹത്തോടെ കൗസല്യ, ലക്ഷ്മിദേവിയെയും ദുർഗ്ഗാദേവിയെയും പൂജിച്ചു.

കൗസല്യയുടെ ചിന്തകൾ അസ്ഥാനത്തല്ല. അഭിഷേക വിഘ്നത്തിനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. ദേവന്മാർ ഗൂഢാലോചനകൾ നടത്തി, ശ്രീരാമൻ രാജാവായാൽ രാവണനിഗ്രഹം എന്ന സങ്കല്പം നടക്കാതെ ആകും, അതിനാൽ അഭിഷേകം മുടക്കാനായി മന്ഥരയുടെ നാവിൽ കളിക്കാൻ ദേവകൾ സരസ്വതി ദേവിയോട് അഭ്യർത്ഥിച്ചു. വാഗ്ദേവി മന്ഥരയുടെ നാവിൽ വിളയാടി. കൈകേയിയുടെ തോഴിയായ മന്ഥര നേരത്തെ തന്നെ അതിനായി നിയോഗിക്കപ്പെട്ടവൾ ആയിരുന്നു. ദശരഥൻ കൈകേയിയേ വിവാഹം കഴിച്ചു കൊണ്ട് വന്നപ്പോൾ തന്നെ കേകയ മന്നൻ കുറെ തോഴി മാരെ അവരുടെ കൂടെ അയച്ചിരുന്നു മന്ഥരയും അതിലൊരുവൾ ആയിരുന്നു..

കൈകേയീ പുത്രനായ രാജാവാക്കാൻ യഥാസമയം ആവശ്യമായ എല്ലാ കളികളും നടത്താൻ മന്ഥരയ്‌ക്ക് പ്രത്യേകം നിർദ്ദേശം കിട്ടിയിരുന്നു ദശരഥൻ ഭരത ശത്രുഘ്നൻമാരെ കേകയത്തിലേക്ക് പറഞ്ഞയച്ചപ്പോൾ തന്നെ മന്ഥര അപകടം മണത്തു അവർ തിരിച്ചെത്തും മുൻപ് തന്നെ ശ്രീരാമാഭിഷേകം നടത്താൻ ദശരഥൻ തീരുമാനിച്ചത് മനഃപൂർവ്വം ആണെന്ന് മന്ഥര വിലയിരുത്തി. ശ്രീരാമന് തന്നോടാണ് ഏറെ ഇഷ്ടമെന്ന് വിശ്വസിച്ചുറപ്പിച്ചിരുന്ന കൈകേയിയെ മന്ഥര വാഗ്ദേവിയുടെ സഹായത്താൽ പറഞ്ഞു തിരുത്തി.കൈകേയിയെ വാശിപിടിപ്പിച്ച് ക്രോധാലയത്തിൽ പ്രവേശിപ്പിക്കാൻ മന്ഥരയ്‌ക്ക് കഴിഞ്ഞു. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണമെന്നും ശ്രീരാമനെ 14 വർഷം വനവാസത്തിന് അയക്കണമെന്നും കൈകേയി മഹാരാജാവിന് നിർബന്ധിച്ചു. മന്ഥരയുടെ വാക്കുകളെ മുഴുവൻ അംഗീകരിച്ച കൈകേയി ഉണർന്ന് പ്രവർത്തിച്ചു.
ശേഷം കഥ സുവിദിതമാണ്. അങ്ങിനെ നോക്കുമ്പോൾ രാമായണത്തിലെ മന്ഥരയുടെ നിയോഗത്തിന്റെ പ്രാധാന്യം അറിയാൻ സാധിക്കും.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643

ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies