കുതിർത്ത് കഴിക്കാൻ മടിയാണോ? ഉണക്ക മുന്തിരി ഇനി അച്ചാറായി കഴിക്കാം; കിടിലൻ റെസിപ്പിയും ഗുണങ്ങളും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുതിർത്ത് കഴിക്കാൻ മടിയാണോ? ഉണക്ക മുന്തിരി ഇനി അച്ചാറായി കഴിക്കാം; കിടിലൻ റെസിപ്പിയും ഗുണങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 10:03 pm IST
Facebook
Twitter
WhatsAppTelegram

മധുരപലഹാരങ്ങൾ പലതിലും കണ്ണും പൂട്ടി ചേർക്കുന്ന ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. കാണാൻ ചെറുതാണെങ്കിലും ഇതിന്റെ ഗുണം അത്ര ചെറുതല്ല. മഞ്ഞ, തവിട്ട്, കറുപ്പ് എന്നിങ്ങനെ പല നിറങ്ങളിലുള്ള ഉണക്കമുന്തിരി ലഭ്യമാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയിട്ടുള്ളവയാണ് ഉണക്ക മുന്തിരി.

ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതാണ് അഭികാമ്യം. കാരണം കുതിർക്കുന്നതിലൂടെ ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്‌സിഡന്റുകളെ വർദ്ധിപ്പിക്കുന്നു. വിറ്റാമിനുകളെ നന്നായി ആഗിരണം ചെയ്യാനും ജലാശം നിലനിർത്താനും കുതിർത്ത ഉണക്ക മുന്തിരിയ്‌ക്ക് കഴിയുന്നു.

കുതിർത്ത ഉണക്കമുന്തിരി കഴിക്കാൻ മടിയുള്ളവർക്കുള്ള ബദൽ മാർഗമാണ് ഉണക്കമുന്തിരി അച്ചാർ. റെസിപ്പി ഇതാ..

ആവശ്യമുള്ള ചേരുവകൾ:-

1) ഉണക്ക മുന്തിരി വൃത്തിയാക്കിയത്- അര കിലോ
2) പച്ചമുളക് അരിഞ്ഞത്- 6 എണ്ണം

3) ഇഞ്ചി  അരിഞ്ഞത്- 2 ടീ സ്പൂൺ

4) മുളക് പൊടി – 3 ടീ സ്പൂൺ

5) മഞ്ഞൾ പൊടി-അര ടീസ്പൂൺ

6) കായം – 1 ടീ സ്പൂൺ

7) ഉലുവപ്പൊടി- അര ടീസ്പൂൺ

8) വിനിഗിരി- കാൽ കപ്പ്

9) ഉപ്പ് – ആവശ്യത്തിന്

10) നല്ലെണ്ണ – കപ്പ്

11) കറിവേപ്പില – രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം:-

കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഉണക്ക മുന്തിരി, ഉപ്പ് ചേർത്ത് ഒരു മണിക്കൂർ മാറ്റിവയ്‌ക്കുക. നല്ലെണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴന്നു വരുമ്പോൾ വിനാഗിരിയിൽ പൊടികളെല്ലാം ചേർത്ത് കുഴച്ചത് ചീനിച്ചട്ടിയിലേയ്‌ക്ക് ഒഴിച്ച് ചെറുതീയിൽ വഴറ്റുക. ഇതിൽ ഉപ്പിട്ടു വെച്ച ഉണക്ക മുന്തിരി ചേർത്ത് രണ്ടു മിനിറ്റ് ചെറിയ തീയിൽ ഇളക്കുക. തീയണച്ച ശേഷം പത്തുമിനിറ്റ് മൂടി വച്ച ശേഷം എടുത്തുപയോഗിക്കാവുന്നതാണ്.

ഉണക്കമുന്തിരി കഴിക്കുന്നതിന്റെ ഗുണങ്ങൾ:-

1) ദഹനപ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും മികച്ചതാണ് ഉണക്ക മുന്തിരി. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മലബന്ധത്തെ ചെറുക്കുന്നു.
2) വായ് നാറ്റം അകറ്റുന്നതിനും നല്ലതാണ് ഉണക്കമുന്തിരി. വായ്‌ക്കുള്ളിൽ ഉണ്ടാകുന്ന സൂക്ഷ്മാണുക്കളെയും ബാക്ടീരിയകളെയും കൊല്ലാൻ സഹായിക്കുന്നു. വിഷാംശമില്ലാതാക്കാനുള്ള ഗുണങ്ങൾ ഉള്ളതിനാൽ ഉണക്കമുന്തിരി മുഖക്കുരുവിനും ചർമ്മത്തിനും നല്ലതാണ്.
3) കൊളസ്‌ട്രോൾ ഉയർത്താതെ ഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും ഉണക്ക മുന്തിരി കഴിക്കാം. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാൽ സമ്പന്നമാണ് ഉണക്ക മുന്തിരി.
4) എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും. കാത്സ്യം സമ്പന്നമായതുകൊണ്ട് തന്നെ എല്ലുകളെ ബലപ്പെടുത്താൻ കഴിയുന്നു.
5) ഉയർന്ന രക്തസമ്മർദ്ദമുള്ളവർ കഴിക്കേണ്ട ഒന്നാണ് ഉണക്കമുന്തിരി. പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ് ഇതിൽ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മികച്ചതാണ് ഉണക്കമുന്തിരി.

Tags: pickleRaisinsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies