മലയാളിയുടെ ഇടയിലെ പ്രധാനയായിരുന്നു പഴങ്കഞ്ഞി. എന്നാൽ ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ് കഞ്ഞി. സ്റ്റാർ ഹോട്ടലുകളിൽ ആഹാരം കഴിച്ച് ശീലിച്ചവർക്ക് പഴങ്കഞ്ഞിയുടെ മഹത്വം അറിയില്ലെന്നതാണ് വസ്തുത. ചോറ് കഴിച്ചാൽ കിട്ടാത്ത പല ഗുണങ്ങളും കഞ്ഞി കുടിച്ചാൽ ലഭിക്കും.
ചോറിനെ അൽപം ഭയത്തോടെയാണ് സൗന്ദര്യബോധമുള്ള പലരും കാണുന്നത്. കാരണം മറ്റൊന്നുമല്ല, ചോറ് കഴിച്ചാൽ തടി കൂടുമെന്ന ഭയം. എന്നാൽ ചോറ് പ്രിയർക്ക് ഭയമില്ലാതെ കഴിക്കാവുന്ന ചോറിന്റെ വകഭേദമാണ് കഞ്ഞി അല്ലെങ്കിൽ പഴങ്കഞ്ഞി. ചോറ് കൊഴുപ്പ് സൃഷ്ടിക്കുമെങ്കിൽ കഞ്ഞി കൊഴുപ്പിനെ ഇല്ലാതാക്കുന്നു. കഞ്ഞിയിലെ മാംഗനീസാണ് ഇതിന് പിന്നിലെ രഹസ്യം. പ്രോബയോട്ടിക് ഭക്ഷണമായാണ് കഞ്ഞിയെ കണ്ടുവരുന്നത്. ദഹനത്തിന് സഹായിക്കുന്ന കഞ്ഞി കുടിക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇലക്ട്രോലൈറ്റുകൾ അധികവും അടങ്ങിയിരിക്കുന്നതിാനൽ കഞ്ഞി ക്ഷീണം അകറ്റുന്നു. ഒപ്പം ശരീരത്തിൽ ജലാംശവും നിലനിർത്തുന്നു.
ചോറിനേക്കാൾ 21 മടങ്ങ് ഇരുമ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് കഞ്ഞി. കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവയും പഴങ്കഞ്ഞിയിൽ ധാരാളമുണ്ട്. മോരും കാന്താരിയും ചേർത്ത് കഴിക്കുന്നതും രുചിയേക്കാളേറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഒരു ദിവസം ആരംഭിക്കുന്നത് പഴങ്കഞ്ഞി കുടിച്ചാണെങ്കിൽ അന്നത്തെ ദിവസം മുഴുവൻ ഭക്ഷണം കഴിച്ചില്ലെങ്കിലും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം അത്രയ്‌ക്കും ഊർജ്ജമാണ് പഴങ്കഞ്ഞി നമുക്ക് നൽകുന്നത്. ഇതിന് കാരണം പഴങ്കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന ബി6, ബി12 വൈറ്റമിനുകളാണ്. പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
ചോറ് വെള്ളത്തിലിട്ട് ഏറെ നേരം വെയ്‌ക്കുമ്പോൾ ലാക്ടിക് ആസിഡ് ഉണ്ടാക്കുന്ന ബാക്ടീരിയ ചോറിലെ അയേൺ, പൊട്ടാസ്യം, അയേൺ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വർദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്. ബ്ലഡ് പ്രഷർ, ഹൈപ്പർ ടെൻഷൻ തുടങ്ങിയ അവസ്ഥകളിൽ നിന്ന് സംരക്ഷണം നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്. വേനൽകാലത്ത് ചർമത്തിലുണ്ടാകുന്ന ചൂടുകുരു, അലർജി എന്നിവയ്‌ക്കുള്ള പ്രതിവിധി കൂടിയാണിത്. ചർമത്തിന് തിളക്കവും ചെറുപ്പവും നൽകാൻ ഇതിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ സഹായിക്കുന്നു. കഞ്ഞി കുടിക്കുന്നതിലൂടെ ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും. ഈ ആരോഗ്യപരമായ ബാക്ടീരിയകൾ ശരീരത്തിന്റെ ക്ഷീണമകറ്റാൻ സഹായിക്കും. ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും കഞ്ഞി.
Comments