ജമ്മുകശ്മീരിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാൻ അൽ-ഖ്വയ്ദ; ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്നത് 200 ഭീകരർ; യുഎൻ റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാൻ അൽ-ഖ്വയ്ദ; ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്നത് 200 ഭീകരർ; യുഎൻ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 10:29 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാനുമായി അൽ-ഖ്വയ്ദ ബന്ധം ശക്തമാക്കുന്നതായും ജമ്മുകശ്മീർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് തങ്ങളുടെ ഭീകര പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രാദേശിക സംഘങ്ങൾ രൂപീകരിക്കുന്നതായും ഐക്യരാഷ്‌ട്രസഭയുടെ പുതിയ റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രാദേശിക ഭീകരവാദികളുമായി അൽ-ഖ്വയ്ദ ബന്ധപ്പെടുന്നുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 32-ാമത് റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

അഫ്​ഗാനിസ്ഥാനിൽ അൽ-ഖ്വയ്ദയ്‌ക്ക് ഏകദേശം 400-ലധികം ഭീകരർ പ്രവർത്തിക്കാനുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 200 ഓളം ഭീകരരാണ് ഇവർക്ക് വേണ്ടിയുള്ളത്. ജമ്മുകശ്മീർ, ബംഗ്ലദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് അൽ-ഖ്വയ്ദ അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. അൽ-ഖ്വയ്ദയുടെ ചില പ്രാദേശിക സംഘങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ്-ഖൊറാസാനിൽ ചേരാനോ അവരുമായി സഹകരിച്ച് പ്രവർത്തിക്കാനോ തയ്യാറായിട്ടുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തോടെ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്താനുമായി (ടിടിപി) എക്യുഐഎസ്(ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്‌ദ)-നെ ലയിപ്പിക്കാനും പദ്ധതിയുണ്ട്.

പാകിസ്താനിൽ ആക്രമണങ്ങൾ നടത്തുന്നതിന് ടിടിപിക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത് എക്യുഐഎസ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ജമ്മു-കശ്മീർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി എക്യുഐഎസിനെ ശക്തിപ്പെടുത്താനാണ് അൽ-ഖ്വയ്ദ ശ്രമിക്കുന്നത്. ഇതിനായി കിഴക്കൻ തുർക്കിസ്ഥാൻ ഇസ്ലാമിക് പ്രസ്ഥാനത്തിന്റെ(ETIM) അടക്കമുള്ള പരിശീലന ക്യാമ്പുകൾ തെഹ്‌രിക്-ഇ-താലിബാൻ പാക്കിസ്താൻ ഭീകരർക്ക് വേണ്ടി ഉപയോ​ഗിച്ച് വരികയാണ്.

നിലവിൽ അഫ്​ഗാനിസ്ഥാനിൽ ഏകദേശം 20 തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു. 2022 ജൂലൈയിൽ കാബൂളിൽ നടന്ന യുഎസ് ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്ദ നേതാവ് അൽ-സവാഹിരി കൊല്ലപ്പെട്ടിരുന്നു. നിലവിൽ സെയ്ഫ് അൽ-അദ്ൽ ആണ് അൽ-ഖ്വയ്ദയുടെ തലവനെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഇറാനിലാണ് ഒളിവിൽ കഴിയുന്നതെന്നും യുഎൻ അംഗരാജ്യങ്ങൾ പറഞ്ഞു.

Tags: jammu and kashmiral-QaedaAQIS
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies