ഗുവഹത്തി: ശ്രീകൃഷ്ണനും രുക്മിണിയും തമ്മിലുള്ള ബന്ധം ലൗജിഹാദാണെന്ന് ആരോപിച്ച അസം പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.അടുത്തിടെ നടന്ന ഗോലാഘട്ടിലെ ട്രിപ്പിൾ കൊലപാതകത്തെ ലൗ ജിഹാദായി അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനെ എതിർത്തായിരുന്നു ഭൂപൻ ബോറയുടെ പരാമർശം.
‘ ഹിന്ദു സ്ത്രീകളെ വശീകരിച്ച് മുസ്ലീം പുരുഷന്മാർ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വലതുപക്ഷ രാഷ്‌ട്രീയക്കാർ പലപ്പോഴും ഉപയോഗിക്കുന്ന പദമാണിത്. മഹാഭാരത കാലത്തും ഇത് നടന്നിട്ടുണ്ടെന്നും ‘ ബോറ പറഞ്ഞു .
“ചരിത്രം മുതൽ, മഹാഭാരതം മുതൽ രാജാക്കന്മാർക്കിടയിൽ പോലും ക്രോസ് വിവാഹങ്ങൾ നടക്കുന്നുണ്ട്. മഹാഭാരതത്തിലെ പ്രധാന കഥ, ഗാന്ധാരിയുടെ കുടുംബം ഗാന്ധാരി ധൃതരാഷ്‌ട്രനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചില്ല . ഭീഷ്മ പിതാമഹൻ അവർക്കിടയിൽ വിവാഹത്തിന് എത്തി. കുടുംബത്തിന്റെ എതിർപ്പിന് വിരുദ്ധമായി ധൃതരാഷ്‌ട്രർ ഗാന്ധാരിയെ വിവാഹം കഴിച്ചു . വിവാഹത്തെ എതിർത്തതിന് അവളുടെ സഹോദരന്മാരെ ജയിലിലടച്ചു. ധൃതരാഷ്‌ട്രരെ നോക്കാതിരിക്കാൻ ഗാന്ധാരി സ്വയം കണ്ണുകൾ മൂടി . കൃഷ്ണൻ രുക്മിണിയെ കൂട്ടിക്കൊണ്ടുപോകാൻ തന്റെ പേര് മാറ്റി ഒപ്പം വന്ന അർജുൻ മറ്റൊരു വേഷത്തിലാണ് വന്നത് . “ ഇത്തരത്തിലാണ് ബോറയുടെ പ്രസ്താവന .
ശ്രീകൃഷ്ണനെ വിഷയത്തിലേക്ക് വലിച്ചിഴച്ച കോൺഗ്രസ് നേതാവിനെ ഹിമന്ത ബിശ്വ ശർമ്മ അപലപിച്ചു. “ഇത് സനാതന ധർമ്മത്തിന് എതിരാണ്, ഇത് ഹിന്ദു ധർമ്മത്തിന് എതിരാണ്,” അദ്ദേഹം പറഞ്ഞു, “നമ്മൾ ഹജ്രത്ത് മുഹമ്മദിനെയോ യേശുക്രിസ്തുവിനെയോ” ഒരു മത വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കരുത് എന്നതുപോലെ വിവാദങ്ങളിൽ ഭഗവാൻ കൃഷ്ണനെ കൊണ്ടുവരരുതെന്ന് ബോറയോട് അഭ്യർത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു . പരാതി നൽകിയാൽ സർക്കാർ നടപടിയെടുക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
Comments