5 വയസുകാരി കൊല്ലപ്പെട്ടു; തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം ആലുവയിൽ നിന്ന് കണ്ടെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

5 വയസുകാരി കൊല്ലപ്പെട്ടു; തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം ആലുവയിൽ നിന്ന് കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് പരിസരത്ത് നിന്നാണ് അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കാണാതായി 22 മണിക്കൂറുകൾ പിന്നിട്ടതിന് ശേഷമാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ജനശ്രദ്ധയെത്താത്ത സ്ഥലത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഉടനെ ആലുവ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നിലവിൽ കുഞ്ഞിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തിവരികയാണ്. കൊല്ലപ്പെട്ടത്  തന്നെയെന്ന് സ്ഥിരീകരിക്കാനായി കുട്ടിയുടെ പിതാവിനെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ പ്രതി അസ്ഫാകിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അസം സ്വദേശി അസ്ഫാക്ക് ആലം തട്ടിക്കൊണ്ട് പോയത്. ജ്യൂസ് നൽകി കബളിപ്പിച്ചായിരുന്നു ഇയാൾ കുഞ്ഞിനെ കടത്തിയത്. ചൂർണിക്കരയിലെ വാടക വീട്ടിൽ നിന്നായിരുന്നു അസ്ഫാക്ക് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുഞ്ഞുമായി ഇയാൾ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പിന്നീട് പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരും വെങ്ങനാരൂരിലുമായി വിവിധ സ്ഥലങ്ങളിൽ കുഞ്ഞിനായി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതേസമയം കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്ന മൊഴിയാണ് പിടിയിലായ അസ്ഫാക്ക് പോലീസിനോട് പറഞ്ഞത്. പ്രതി വ്യാജമൊഴി നൽകിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പ്രതി ലഹരിയുടെ പിടിയിലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. ആലുവ മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും മയക്കുമരുന്നിന്റെ ഉപയോഗം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമാണെന്ന ആക്ഷേപം നേരത്തെയും ഉയർന്നിരുന്നു.

അതേസമയം പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി അഫ്‌സാക്ക് തന്നെയാണ് കുഞ്ഞിനെ മാർക്കറ്റിൽ ഉപേക്ഷിച്ചതെന്ന് ദൃക്സാക്ഷിയായ ചുമട്ടുത്തൊഴിലാളി ഷാജുദ്ദീൻ സഥിരീകരിച്ചു. കുഞ്ഞിനെയും കൊണ്ട് അസ്ഫാക്ക് എത്തിയപ്പോൾ കൂടെ മറ്റുരണ്ട് പേർ ഉണ്ടായിരുന്നതായും ഇയാൾ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ ആർക്കെല്ലാം പങ്കുണ്ടെന്നാണ് പോലീസ് നിലവിൽ അന്വേഷിക്കുന്നത്.

Tags: PoliceDeathGirl childALUVAmissing
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies