ഇലക്ട്രോണിക് വാഹനങ്ങളുടെ ചാർജിംഗുമായി ബന്ധപ്പെട്ട് ഇനി ആശങ്കപ്പെടേണ്ട; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇലക്ട്രോണിക് വാഹനങ്ങളുടെ ചാർജിംഗുമായി ബന്ധപ്പെട്ട് ഇനി ആശങ്കപ്പെടേണ്ട; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 02:19 pm IST
Facebook
Twitter
WhatsAppTelegram

ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. അടുത്തിടെയാണ് ഇവി വാഹനങ്ങൾ രാജ്യത്ത് ഇത്ര പ്രചാരം നേടുന്നത്. എന്നാൽ വാഹനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഏറ്റവും വലിയ ആശങ്കയാണ് ചാർജ് ചെയ്യുന്നതും കാര്യക്ഷമമായ വഴികൾ കണ്ടെത്തുക എന്നിവയും. നിരത്തുകളിൽ ഇലക്ട്രോണിക് വാഹനങ്ങൾ നിറഞ്ഞെങ്കിലും നിലവിൽ ചാർജിംഗ് സംവിധാനം വികസന ഘട്ടത്തിലാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗ് കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന അഞ്ച് ടിപ്‌സുകൾ ഇതാ..

ചാർജിംഗ് മുൻകൂട്ടി പ്ലാൻ ചെയ്യുക

ഇവിയുമായി ദൂരയാത്രയ്‌ക്ക് ഒരുങ്ങുന്നതിന് മുമ്പ് കാർ ചാർജ് ചെയ്യുന്നതിന് സാദ്ധ്യമാകുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്ലാൻ ചെയ്യുക. ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത അന്വേഷിച്ച് അതിന് അനുസരിച്ച് മാത്രം റൂട്ട് മാപ്പ് തയാറാക്കുക.

ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക

സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് പെട്ടെന്ന് ചാർജ് ചെയ്യാനാകും. ഇത് സമയം ലാഭിക്കാൻ സഹായിക്കും. ഈ സ്റ്റേഷനുകളിൽ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ തന്നെ വേഗത്തിൽ ബാറ്ററി ചാർജ് ചെയ്യാനാകും.

തിരക്കില്ലാത്ത സമയം പ്രയോജനകരമാക്കുക

സമയത്തിന് അനുസൃതമായി വൈദ്യുതി നിരക്കിൽ പലപ്പോഴും വ്യത്യാസം അനുഭവപ്പെടാം എന്ന കാര്യത്തിൽ പലർക്കും ധാരണയുണ്ടാകില്ല. ഇവി ചാർജ് ചെയ്യുന്നതിനുള്ള പണം ലാഭിക്കുന്നതിനായി വൈദ്യുതി നിരക്ക് സാധാരണയിലും കുറവും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുക. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ ഉൾപ്പെടെ വാഗ്ദാനം ചെയ്യാറുണ്ട്. ഇത് ഉടമയ്‌ക്ക് ചിലവ് കുറയ്‌ക്കാൻ സഹായകമാകും.

ഹോം ചാർജിംഗ്

ഒരു ഹോം ചാർജിംഗ് സ്‌റ്റേഷൻ സ്ഥാപിക്കുന്നത് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചിലവ് കുറഞ്ഞതുമായ പ്രക്രിയ തന്നെയാണ്. വീട്ടിൽ പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതിലൂടെ ഒറ്റ രാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാൻ സാധിക്കും.

ചാർജിംഗ് ആപ്പുകൾ

സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, ഇവയുടെ ലഭ്യത, താരിഫ് എന്നിങ്ങനെയുള്ള തത്സമയ വിവരങ്ങൾ അറിയാൻ സാധിക്കുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. യാത്ര ചെയ്യുന്ന വഴിയിൽ ചാർജിംഗ് പോയിന്റുകൾ ഉണ്ടോയെന്ന് അറിയുന്നതിനും പ്ലാൻ ചെയ്യുന്നതിനും ആപ്പുകൾ സഹായകമാണ്.

ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ

മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഇവിയ്‌ക്ക് കുറച്ചധികം മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. സുരക്ഷിതമായ അന്തരീക്ഷത്തിൽ വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്‌ക്കും വാഹനത്തിന്റെ ബാറ്ററി പായ്‌ക്ക് ഹെൽത്തിനും ആവശ്യമാണ്. അമിതമായി ചൂടുള്ള സമയങ്ങളിൽ ഇവി ചാർജിംഗ് ഒഴിവാക്കണം.

Tags: chargingSUBElectronic Vehicle
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies