ഗുഹാസമാഗമം - രാമായണ വിചിന്തനം ഭാഗം – 13
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഗുഹാസമാഗമം – രാമായണ വിചിന്തനം ഭാഗം – 13

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 05:39 pm IST
FacebookTwitterWhatsAppTelegram

രാമായണ കഥകൾ തുടർച്ചയായി എഴുതുകയല്ല ഇതിൽ ചെയ്യുന്നത്. മൂലരാമായണത്തിലെ അറിയപ്പെടാത്ത ഭാഗങ്ങളെ പരിചയപ്പെടുത്തലാണ്.
വാല്മീകി രാമായണത്തിലെ പതിനാലാം സർഗ്ഗത്തിലാണ് ഗുഹസമാഗമത്തെപ്പറ്റി പറയുന്നത്.
ഗുഹൻ ഒരു നിഷാദ രാജാവായിരുന്നു. അയോദ്ധ്യയുടെ അതിർത്തി കടന്ന് ഗംഗയുടെ തീരത്തുള്ള ഗുഹന്റെ രാജ്യത്ത് പ്രവേശിച്ചു. രാമന്റെ വരവറിഞ്ഞ ആ നിഷാദ രാജാവ് ഓടിയെത്തി. ഗുഹന്റെ വരവു കണ്ട രാമൻ ഓടമരച്ചുവട്ടിൽ നിന്ന് ഒന്നു രണ്ടു ചുവട് മുന്നോട്ട് ചെന്ന് ഗുഹനെ ആലിംഗനം ചെയ്തു.

“മഹാത്മാവേ, ഈ രാജ്യത്തെ അങ്ങ് അയോദ്ധ്യയെപ്പോലെ കരുതണം. അങ്ങയെ അതിഥിയായിക്കിട്ടിയതിൽപ്പരം ഭാഗ്യമെന്താണുള്ളത്? ഞാൻ അങ്ങക്കായി എന്താണ് ചെയ്യേണ്ടതെന്ന് അരുളിച്ചെയ്താലും.”

രാമന്റെ കാൽക്കൽ സ്വന്തം രാജ്യം പോലും സമർപ്പിക്കാൻ തയ്യാറായ ഗുഹനാേട് താൻ ഇപ്പോൾ ദാനം സ്വീകരിക്കില്ലെന്നും കുതിരകൾക്ക് ഭക്ഷണം നൽകിയാൽ താൻ തൃപ്തനാകുമെന്നും രാമൻ പറയുന്നു. ലക്ഷ്മണൻ കൊടുത്ത ജലം മാത്രം കുടിച്ച് നിലത്ത് പുല്ലുവിരിച്ച് കിടന്ന രാമനും സീതയ്‌ക്കും ലക്ഷ്മണൻ കാവൽ നിന്നു. ലക്ഷ്മണനോട് മെത്തയിൽ കിടന്നുറങ്ങുവാനും താൻ കാവൽ നിൽക്കാമെന്നും ഗുഹൻ പറയുന്നുണ്ട്. അതെല്ലാം നിഷേധിച്ച് ലക്ഷ്മണൻ ഗുഹനോട് ജ്യേഷ്ഠനെപ്പറ്റി ആകുലതകൾ പങ്കിട്ട് രാത്രി കഴിച്ചു. രാവിലെ ഉണർന്ന് നിത്യ കർമ്മങ്ങളനുഷ്ഠിച്ച് സുമന്ത്രരോട് വിട പറഞ്ഞ് ആയുധപാണിയായി, ഗുഹൻ കൊണ്ടുവന്ന തോണിയിൽക്കയറി ഗംഗയെക്കടന്നു. ഗുഹനെക്കൊണ്ട് പേരാലിൻ കറ വരുത്തിച്ച് ജടയുണ്ടാക്കി താപസ വേഷം ധരിക്കാനും രാമലക്ഷ്മണന്മാർ തയ്യാറായി. സീതാദേവി തോണിയാത്രയ്‌ക്കിടയിൽ ഗംഗയെ സ്തുതിക്കുന്നുണ്ട്. തോണി ഗംഗയുടെ തെക്കേക്കരയിലെത്തി. തോണിയിൽ നിന്നിറങ്ങി വിട പറഞ്ഞ് കാനനത്തിലേക്ക് പ്രവേശിച്ചു.
കാട്ടിലൂടെ കുറേ ദൂരം നടന്നപ്പോൾ വിശപ്പു കലശലായി. ലക്ഷ്മണൻ ഒരു പുള്ളിമാനെ വധിച്ചു ഭക്ഷണമുണ്ടാക്കി.ഒരു മാമരത്തിന്റെ ചുവട്ടിൽ ശയ്യയൊരുക്കി ഉറങ്ങിയതായി വാല്മീകി പറയുന്നു.

രാമലക്ഷ്മണന്മാർ ഉറക്കം കിട്ടാതെ മാതാപിതാക്കളെപ്പറ്റി സന്താപപ്പെട്ടതായും പറയുന്നുണ്ട്. ലക്ഷ്മണനോട് മടങ്ങിപ്പോയി തന്റെ അമ്മയെ പരിചരിക്കാൻ രാമൻ പറയുന്നുണ്ട്. രാമനെപ്പിരിയാനുള്ള വിഷമം ലക്ഷ്മണൻ പറയുന്നതു കേട്ട് മനസ്സലിഞ്ഞ രാമൻ പിന്നീട് നിർബ്ബന്ധിക്കുന്നില്ല.
നിഷാദ രാജാവായ ഗുഹനെ ആലിംഗനം ചെയ്യാൻ മടിക്കാത്ത ആളായിരുന്നു രാമൻ. ജാതി ചിന്തകൾക്കൊന്നും അവിടെ സ്ഥാനമില്ലായിരുന്നു.
തോണി നിർമ്മിക്കാനും നദി കടക്കാനുമൊക്കെയുള്ള വിദ്യ വനവാസികൾക്കുപോലും ഉണ്ടായിരുന്നു.ആദർശത്തിൽ നിന്ന് അണുവിട ചലിക്കാത്ത രാമനെ വാല്മീകി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ജടയൊക്കെ മരക്കറകൊണ്ട് നിർമ്മിക്കുന്നത് ബാഹ്യ സൗന്ദര്യത്തിൽ വലിയ കാര്യമില്ല എന്ന തോന്നലുണ്ടാക്കാൻ ആയിരിക്കാം. (എത്ര മുറിച്ചാലും ജടവളരുന്ന ചില സന്ന്യാസിമാരെയും ഞാൻ കണ്ടിട്ടുണ്ട്.)കാട്ടിൽപ്പോയാൽ കാട്ടിലെ നിയമം എന്ന പോലെ ഭക്ഷണത്തിലും കിട്ടുന്നത് കഴിക്കുക എന്ന സാമാന്യതത്വം രാമായണം കാണിച്ചു തരുന്നു.

തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/tag/ramayanavichinthanam/

 

Tags: SUBSajeev Pancha KailashiRamayanavichinthanam
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies