ഈ പത്ത് വഴികള്‍ മതി മുടികൊഴിച്ചിൽ ഒഴിവാക്കാം; മിതമായ നിരക്കിൽ ചില മാർഗങ്ങളിതാ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ പത്ത് വഴികള്‍ മതി മുടികൊഴിച്ചിൽ ഒഴിവാക്കാം; മിതമായ നിരക്കിൽ ചില മാർഗങ്ങളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 11:42 pm IST
Facebook
Twitter
WhatsAppTelegram

തങ്ങളുടെ മുടിയെപ്പറ്റി ചിന്തിച്ച് തലപുകയ്‌ക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും. തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. അപ്രതീക്ഷിതമായി എത്തുന്ന മുടികൊഴിച്ചിൽ തന്നെയാണ് ഇവരിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ സംഭവിക്കാം. പ്രായാധിക്യം, പാരമ്പര്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പൊതുവില്‍ മുടി കൊഴിച്ചിലിന് കാരണമാകുന്നത്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുന്നത് കൂടാതെ ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. അത്തരത്തില്‍ തലമുടി കൊഴിച്ചിൽ തടയാന്‍ പരീക്ഷിക്കാവുന്ന ചില ഹെയർ കെയർ പൊടികെെകൾ പരിചയപ്പെടാം.

മുട്ട

മുടിയുടെ വളർച്ചയ്‌ക്ക് അത്യന്താപേക്ഷിതമായ കൊളാജൻ, കെരാട്ടിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ് സൾഫർ. മുട്ടയിൽ ധാരാളം സൾഫർ അടങ്ങിയതിനാൽ ഇവ മുടികൊഴിച്ചിൽ കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, അഞ്ച് ടേബിൾസ്പൂൺ ബദാം പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്ത ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

ഉലുവ

മുടിയ്‌ക്ക് ഏറ്റവും ഉത്തമനായ മരുന്നാണ് ഉലുവ. ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്‌ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

വെളിച്ചെണ്ണ

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ബലമുള്ള മുടിയിഴകൾ നൽകാനും വെളിച്ചെണ്ണയിലെ ഘടകങ്ങൾ സഹായിക്കും. വിവിധതരം ധാതുക്കൾ, വിറ്റമിൻ ഇ എന്നിവയും വെളിച്ചെണ്ണയിൽ സമ്പുഷ്ടമാണ്. വെളിച്ചെണ്ണ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് ഇത് കഴുകി കളയാം.

ഉള്ളി

മുടിയുടെ ആരോഗ്യത്തിന് ഉള്ളി വളരെ നല്ലതാണ്. ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് തലമുടിയിലും തലയോട്ടിയിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

കറിവേപ്പില

ആരോഗ്യമുള്ള മുടിക്ക് സഹായിക്കുന്ന ഭക്ഷണ പദാർത്ഥമാണ് കറിവേപ്പില. ബീറ്റാ കെരാട്ടിന്റെ സമ്പന്നമായ ഉറവിടമായതിനാലാണ് കറിവേപ്പില മുടികൊഴിച്ചിൽ പരിഹരിക്കുന്നത്. മുടി സംരക്ഷണത്തിന് ആവശ്യമായ മറ്റ് പല പ്രോട്ടീനുകളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയെ പരിപോഷിപ്പിക്കുകയും മുടി തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. അതിനാൽ കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉണക്കിപ്പൊടിച്ച കറിവേപ്പില വേവിച്ച ചോറിനൊപ്പം ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

ബദാം

വിറ്റാമിൻ ഇ-യും ഫ്‌ളവനോയിഡുകളും ധാരാളം അടങ്ങിയിട്ടുള്ള പദാർത്ഥമാണ് ബദാം. ദിവസേന ബദാം കഴിക്കുന്നത് മുടിയുടെ വളർച്ചയ്‌ക്കാവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുന്നു.

പഴം

പഴം നിസാരക്കാരനല്ല. ഒരു പഴം ഉടച്ചതിലേയ്‌ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്‌ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ശേഷം ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

ഇലകൾ

ചീര, മുരങ്ങയില, തുടങ്ങിയ പച്ചയിലകൾ കഴിക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്‌ക്കുകയും ചെയ്യും.

പേരയില

ആന്റിബാക്ടീരിയൽ, ആന്റിഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പേരയില. അതിനാൽ ചർമ്മം, മുടി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായി ഈ ഇല ഉപയോഗിക്കാം. മുടികൊഴിച്ചിൽ മാറാനുള്ള ഉത്തമമായ മരുന്നാണ് പേരയില. പേരയിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ദിവസവും തല കഴുകുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. പേരയില അരച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നതും മുടികൊഴിച്ചിലിന് ഉത്തമമാണ്. താരൻ മാറാനും ഈ രീതി പരീക്ഷിക്കാം.

Tags: Hair FallSUBHEALTH NEWS
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies