ഗാസിയാബാദ്; നടുറോഡിൽ ഓടുന്ന കാറിന്റെ റൂഫിലിരുന്ന മദ്യപിച്ച് കൂത്താടുന്ന യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഗാസിയബാദിലെ ഏറെ തിരക്കേറിയ റോഡിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. രണ്ടുപേരാണ് കാറിന്റെ മുകളിലിരുന്ന് മദ്യപിച്ചത്.
ഇതിന് പിന്നാലെ വിവിധ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാക്കൾ ഇട്ടിരുന്ന ഡ്രെസ് അഴിക്കാനും ശ്രമിച്ചു.പിന്നാലെ പോയ യാത്രക്കാരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ യുവാക്കളുടെ നടപടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നു.
വീഡിയോ വൈറലായതോടെ മണിക്കൂറുകൾക്കുള്ളിൽ മൂന്ന് യുവാക്കളെ പിടികൂടിയതായി കവിനഗർ എസിപി അഭിഷേക് ശ്രീവാസ്തവ പറഞ്ഞു. കാറും പോലീസ് പിടിച്ചെടത്തിട്ടുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം 10,000 രൂപ പിഴയും യുവാക്കൾക്ക് ചുമത്തിയിട്ടുണ്ട്.
കൂടുതൽ അന്വേഷണം നടത്തുന്നതായി എസിപി അറിയിച്ചു.
#Ghaziabad कमिश्नरेट में शहर का कनॉट प्लेस कहलाने वाले राजनगर डिस्ट्रिक्ट सेंटर में सड़कों पर जमकर हुड़दंग हो रहा है। कार की छत पर बाहर छत पर बैठ कुछ पी रहे है। पैदल गश्त का दावा करने वाली पुलिस कहा है और सबसे बड़ी बात कमिश्नरेट में कानून व्यवस्था का दावा करने वाले साहिबान लोग… pic.twitter.com/ma3pAvLCP4
— Lokesh Rai (@lokeshRlive) July 29, 2023
“>
Comments