ധനവകുപ്പ് പണം തരുന്നില്ല, പിടിച്ചു നിൽക്കാനാകുന്നില്ല, സപ്ലൈകോയും പ്രതിസന്ധിയിൽ; ഇടത് മുന്നണിക്ക് പരാതി നൽകി ഭക്ഷ്യമന്ത്രി ജിആർ അനിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധനവകുപ്പ് പണം തരുന്നില്ല, പിടിച്ചു നിൽക്കാനാകുന്നില്ല, സപ്ലൈകോയും പ്രതിസന്ധിയിൽ; ഇടത് മുന്നണിക്ക് പരാതി നൽകി ഭക്ഷ്യമന്ത്രി ജിആർ അനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 07:11 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പിന് ധനവകുപ്പ് പണം നൽകുന്നില്ലെന്ന പരാതിയുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഇത് സംബന്ധിച്ച് മന്ത്രി ഇടത് മുന്നണിയ്‌ക്ക് പരാതി നൽകി. സിപിഐ മന്ത്രിമാരെ ധനവകുപ്പ് അവഗണിക്കുന്നു. സപ്ലൈകോയുടെ കുടിശ്ശിക തീർക്കാൻ പോലും ധനവകുപ്പ് മതിയായ പണം അനുവദിക്കുന്നില്ല. എന്നാൽ സിപിഎം മന്ത്രിമാരുടെ വകുപ്പിന് ഈ അവസ്ഥയില്ലെന്നുമാണ് അനിൽ ഉന്നയിക്കുന്ന ആക്ഷേപം.

ഈ സീസണിലെ നെല്ലുസംഭരണത്തിനുള്ള തുക ഉൾപ്പെടെ 4416 കോടി രൂപയാണ് സപ്ലൈകോയ്‌ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക. ഇത് പോലും നൽകാൻ ധനവകുപ്പ് തയ്യാറാകുന്നില്ലായെന്നാണ് പരാതി. ഭക്ഷ്യവകുപ്പിന് പണമനുവദിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മന്ത്രിതലയോഗത്തിലെ തീരുമാനങ്ങൾ ഇതുവരെ നടപ്പിലായിട്ടില്ല. ആവശ്യം ഉന്നയിച്ച് മന്ത്രി കെഎൻ ബാലഗോപാലിനെ നാല് തവണ ജിആർ അനിൽ കണ്ടിരുന്നു. എന്നാൽ ഒടുവിൽ 250 കോടി രൂപ മാത്രമാണ് അനുവദിച്ചത്.

എന്നാൽ അനുവദിച്ച തുകയിൽ 180 കോടിയും നെല്ല് സംഭരണത്തിനായാണ് എന്നതാണ് വാസ്തവം. ഓണക്കാലത്തേക്കുമാത്രം സപ്ലൈകോയ്‌ക്ക് 600-700 കോടി രൂപ ചെലവുവരും. എന്നാൽ ഇതുവരെ 140 കോടി മാത്രമാണ് ലഭിച്ചത്. എന്നാൽ ഇതിൽ 70 കോടി ബജറ്റിൽ സപ്ലൈയ്‌കോയ്‌ക്ക് അനുവദിച്ച 190 കോടി രൂപയിൽ നിന്നാണ്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഓണക്കാലത്തെ ചെലവിനായി 2000 രൂപ കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ലേലം നാളെ മുംബൈയിൽ റിസർവ് ബാങ്കിൽ നടക്കും.

Tags: KN BALAGOPALGR Anil
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies