45-ല്‍ ഗ്ലൗ അഴിക്കാന്‍ ഇതിഹാസം, അഞ്ചു ലോകകപ്പില്‍ ഇറ്റലിയുടെ വല കാത്ത ബഫണ്‍ പടിയിറങ്ങുന്നത് ഒരിപിടി റെക്കോര്‍ഡുകളുമായി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

45-ല്‍ ഗ്ലൗ അഴിക്കാന്‍ ഇതിഹാസം, അഞ്ചു ലോകകപ്പില്‍ ഇറ്റലിയുടെ വല കാത്ത ബഫണ്‍ പടിയിറങ്ങുന്നത് ഒരിപിടി റെക്കോര്‍ഡുകളുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 12:10 pm IST
Facebook
Twitter
WhatsAppTelegram

മിലാന്‍: ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ ഗ്ലൗ അഴിക്കുന്നു. 28 വര്‍ഷം നീണ്ട കരിയറാണ് ബഫണ്‍ അവസാനിപ്പിക്കുന്നതെന്ന് സ്പോര്‍ട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ പറയുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരുപിടി റെക്കോര്‍ഡുകളും തന്റെ പേരില്‍ എഴുതി ചേര്‍ത്താണ് വെറ്ററന്‍ താരത്തിന്റെ പടിയിറക്കം. തുടരുന്ന പരിക്കുകളാണ് താരത്തിന്റെ വിരമിക്കലിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ഇറ്റാലിയന്‍ സീരി ബിയില്‍ പാര്‍മയ്‌ക്ക് വേണ്ടിയാണ് താരം ഗോള്‍വല കാക്കുന്നത്. കഴിഞ്ഞ സീസണില്‍ മസില്‍ ഇഞ്ചുറി കാരണം മാസങ്ങളോളം താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ടീമിന് സിരി എയിലേക്ക് മുന്നേറാനും കഴിഞ്ഞിരുന്നില്ല. 40 വയസ് പിന്നിട്ടിട്ടും താരത്തിന്റെ പ്രകടനത്തില്‍ ഇടിവ് സംഭവിച്ചിരുന്നില്ല.

പാര്‍മയില്‍ തുടങ്ങി പാര്‍മയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കുകയാണ് ബഫണ്‍. 45 കാരനായ ബഫണ്‍ 1995-ല്‍ പാര്‍മയിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. ഇറ്റലിയ്‌ക്ക് വേണ്ടി താരം 1997-ല്‍ അരങ്ങേറ്റം നടത്തി. 1997 മുതല്‍ 2018 വരെ ഇറ്റാലിയന്‍ ഗോള്‍വല കാത്ത ബഫണ്‍ രാജ്യത്തിനായി 176 മത്സരങ്ങള്‍ കളിച്ചു. 1998, 2002, 2006, 2010, 2014 ഫുട്ബോള്‍ ലോകകപ്പുകളില്‍ താരം രാജ്യത്തിന്റെ വല കാത്തു.യുവന്റസിനൊപ്പം 10 സീരി എ കിരീടവും അഞ്ച് കോപ്പ ഇറ്റാലിയ കിരീടവും പി.എസ്.ജിയില്‍ കളിച്ചപ്പോള്‍ ലീഗ് വണ്‍ കിരീടം നേടാനും വെറ്ററന്‍ താരത്തിനായി.

2006-ല്‍ ഇറ്റലിയ്‌ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തതില്‍ ബഫണിന്റെ പങ്ക് നിര്‍ണായകമായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ വെടിയുണ്ടകളെ തടഞ്ഞിട്ട് 5-3 നായിരുന്നു ഇറ്റലിയുടെ വിജയം.പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ബഫണിന്റെ ഉഗ്രന്‍ സേവുകളാണ് ടീമിന് തുണയായത്. അഞ്ച് ലോകകപ്പുകളില്‍ പങ്കെടുത്ത ലോകത്തിലെ ആറുതാരങ്ങളിലൊരാളാണ് ബഫണ്‍. 80 മത്സരങ്ങളില്‍ ഇറ്റലിയെ നയിക്കാനും താരത്തിന് സാധിച്ചു.താരം ഉടന്‍ തന്നെ വിരമിക്കല്‍ കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കും.

ക്ലബ്ബ് കരിയറില്‍ 1995 മുതല്‍ 2001 വരെ പാര്‍മയില്‍ കളിച്ച ബഫണ്‍ 2001-ല്‍ റെക്കോഡ് തുകയ്‌ക്കാണ് യുവന്റസിലേക്ക് ചേക്കേറിയത്. . 509 മത്സരങ്ങളില്‍ ടീമിനായി വല കാത്ത താരം 2018-2019 സീസണില്‍ പി.എസ്.ജിയിലേക്ക് ചേക്കേറി. പിന്നീട് താരം യുവന്റസിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. 2021-ല്‍ ബഫണ്‍ തിരിച്ച് പാര്‍മയിലേക്കും മടങ്ങി.

ഇറ്റാലിയന്‍ സീരി എയില്‍ 657 മത്സരങ്ങള്‍ കളിച്ച് ലോകറെക്കോഡ് ഇട്ടിരുന്നു.സീരി എയില്‍ ഗോള്‍വഴങ്ങാതെ ഏറ്റവുമധികം സമയം കളിച്ച താരത്തിനുള്ള റെക്കോഡും ബഫണ്‍ സ്വന്തമാക്കി. 974 മിനിറ്റാണ് താരം ഗോള്‍ വഴങ്ങാതെ കളിച്ചത്. തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റും സ്വന്തമാക്കി. സീരി എയില്‍ താരത്തിന് ആകെ 285 ക്ലീന്‍ ഷീറ്റുകളുണ്ട്.

Tags: footballjuventuslegendfromset to
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies