കുറഞ്ഞ മുതൽ മുടക്കിൽ വമ്പൻ ലാഭം കൊയ്തിട്ടുള്ള നിരവധി സിനിമങ്ങൾ നമുക്കറിയാം. എന്നാൽ, ലോകത്തിലെ ഏറ്റവും ലാഭകരമായ സിനിമ ഏതാണെന്ന് അറിയുമോ? വെറും ആറു ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച ഓറൻ പേലിയുടെ സിനിമയ്‌ക്കാണ് ഈ നേട്ടമുള്ളത്. ആറു ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച ‘പാരനോർമൽ ആക്ടിവിറ്റി’ എന്ന സിനിമയുടെ നേട്ടത്തെ തകർക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഓറൻ പേലി 2007-ൽ ആണ് ഹൊറർ സിനിമയായ പാരനോർമൽ ആക്ടിവിറ്റിയുടെ കഥ എഴുതുന്നത്. സംവിധാനവും, നിർമ്മാണവും എല്ലാം ഇദ്ദേഹം സ്വയം ചെയ്തതാണ്. 1999-ൽ തകർപ്പൻ വിജയം നേടിയ ദി ബ്ലെയർ വിച്ച് പ്രോജക്റ്റിൻെറ ചുവടുപിടിച്ചായിരുന്നു കഥ എവുതിയത്. മുഴുവൻ സിനിമയും ചിത്രീകരിച്ചത് അമച്വർ ഹാൻഡ്‌ഹെൽഡ് ക്യാമറകളിലാണ്. സിസിടിവിയും ഉപയോഗപ്പെടുത്തിയിരുന്നു.
2007 ൽ ഏകദേശം ആറു ലക്ഷം രൂപ മാത്രം ചെലവ് വന്ന ഈ സിനിമയുെ ക്രൂവിലുണ്ടായിരുന്നത് നാലുപേർ മാത്രമാണ്. ചിത്രം പാരാമൗണ്ട് പിക്‌ചേഴ്‌സ് ഏറ്റെടുത്തതിന് ശേഷം മാറ്റുകയും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മൊത്തം ബജറ്റ് 90 ലക്ഷം രൂപയായി ഉയർന്നത്. എന്തായാലും സിനിമയ്‌ക്ക് ഏകദേശം 800 കോടി രൂപയാണ് വരുമാനം നേടിയത്.
പാരനോർമൽ ആക്ടിവിറ്റിയുടെ വിജയം ഇതിൻെറ തുടർ സീരീസിലെ സിനിമകളുടെ നിർമാണത്തിലും കാണാൻ സാധിച്ചിരുന്നു. പാരാനോർമൽ ആക്ടിവിറ്റി ഫ്രാഞ്ചൈസിയിലെ ഏഴ് സിനിമകളാണ് തുടർന്ന് പുറത്തിറങ്ങിയത്. ചിത്രത്തിൻെറ വിജയം പിന്നീട് പല നിർമാതാക്കളും മാതൃകയാക്കുകയും ചെയ്തിരുന്നു. നിരവധി സ്വതന്ത്ര ഹൊറർ ചലച്ചിത്ര നിർമ്മാതാക്കൾ ഇതിനെ തുടർന്ന് രംഗത്ത് എത്തിയിരുന്നു. പലരും വിജയം നേടുകയും ചെയ്തു.
Comments