ഇടതുപക്ഷ അനുഭാവമുള്ള മുസ്ലീം പാർട്ടി; ചേർത്തുപിടിച്ച് സിപിഎം; പ്രാഥമിക യോഗങ്ങൾ പൂർത്തിയായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതുപക്ഷ അനുഭാവമുള്ള മുസ്ലീം പാർട്ടി; ചേർത്തുപിടിച്ച് സിപിഎം; പ്രാഥമിക യോഗങ്ങൾ പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 09:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎം ആശീർവാദത്തൊടെ ഇടതുപക്ഷ അനുകൂല മുസ്ലീം സംഘടനകളെ ചേർത്ത് പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം സംസ്ഥാനത്ത് സജീവം. ഐ.എന്‍.എല്‍, പി.ഡി.പി, നാഷണൽ സെക്യുലർ കോൺ​ഗ്രസ് എന്നിവയ്‌ക്ക് പുറമെ ലീഗിനോട് ഇടഞ്ഞു നിൽക്കുന്ന മുസ്ലീ സംഘടനകളെയും സിപിഎം നോട്ടമിടുന്നുണ്ട്. സി.പി.എം നേതൃത്വവുമായും രാഷ്‌ട്രീയ പാർട്ടികളുമായും ഇതിനകം തന്നെ പലവട്ടം ആശയവിനിമയം നടന്നു കഴിഞ്ഞു.

മുസ്ലീം ലീഗിൽ നിന്ന് മാറ്റിനിർത്തപ്പെട്ട മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് നീക്കങ്ങൾ. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കെ.എസ് ഹംസ ഒന്നിലധികം തവണ ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നാണ് അനൗദ്യോ​ഗിക വിവരം. ന്യൂനപക്ഷ- പിന്നോക്ക രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്ന, ഇടതുപക്ഷ നിലപാടുള്ള സംഘടന എന്നതാണ് ആശയം.

പിണറായി വിജയൻ സർക്കാരിന്റെ ന്യൂനപക്ഷ അനുകൂല നിലപാടിൽ പ്രതീക്ഷയർപ്പിച്ചാണ് പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ രൂപീകരണവുമായി മുസ്ലീം സംഘടനകൾ മുന്നോട്ട് പോകുന്നത്. കോഴിക്കോടും തിരുവനന്തപുരവും തൃശൂരും കേന്ദ്രീകരിച്ച് ഒന്നിലധികം യോഗങ്ങൾ ഇതു സംബന്ധമായി ഇതിനകം നടന്നു കഴിഞ്ഞു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുഖ്യ മന്ത്രിയെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ഒരു പൊതു പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

മുസ്ലീം മത സംഘടനാ നേതാക്കളിൽ ചിലർ പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നാണ് സൂചന. പാർട്ടിക്ക് പുരോ​ഗമന മുഖം നൽകാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി ചില ദളിത് സംഘടനകളുമായും ബുദ്ധിജീവികളുമായും പാർട്ടിയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നീക്കങ്ങൾ എന്നതാണ് ശ്രദ്ധേയം.

ഐ.എന്‍ എല്‍ ആണ് നിലവിൽ ഇടതുപക്ഷത്തുള്ള  ന്യൂന പക്ഷ പാർട്ടി. എന്നാൽ ഐഎൻഎല്ലിന് കാര്യമായ രാഷ്‌ട്രീയ സ്വാധീനം സംസ്ഥാനത്ത് ഇല്ല. അതിനാൽ മുസ്ലീം വോട്ടുകൾ അരക്കിട്ടുറപ്പിക്കാൻ പുതിയ പാർട്ടിയിലൂടെ സാധിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

Tags: CPIMpdp
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies