കോളേജ് പ്രിൻസിപ്പൽ നിയമനക്കേസ് ഇന്ന് പരി​ഗണിക്കും; നിലപാട് കടുപ്പിച്ച് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ; മന്ത്രി ബിന്ദുവിന് നിർണായകം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോളേജ് പ്രിൻസിപ്പൽ നിയമനക്കേസ് ഇന്ന് പരി​ഗണിക്കും; നിലപാട് കടുപ്പിച്ച് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ; മന്ത്രി ബിന്ദുവിന് നിർണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 06:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിവാദമായ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ നിലപാട് കടുപ്പിച്ച് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. നിയമനകേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പരിഗണിക്കും. പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇന്ന് തന്നെ ഹജരാക്കാനാണ് നിർദ്ദേശം. എല്ലാ ഫയലുകളും ഹാജരാകണമെന്നും അഡീഷണൽ സെക്രട്ടറി പദവി കുറയാത്ത ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശം.

സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിക്കത്തുമ്പോഴാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും സർക്കാരിന് നേരെ നിലപാട് കടുപ്പിക്കുന്നത്. നിയമനകാര്യത്തിലെ എല്ലാ ഫയലുകളും രേഖകളും ഇന്ന് കോടതിയിൽ ഹാജരാക്കണമെന്നാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശം. ഇക്കാര്യത്തിൽ ട്രൈബ്യൂണലിനെ സഹായിക്കാൻ അഡീഷണൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പി എസ് സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് ജൂൺ 30ന്റെ ഇടക്കാല വിധിയിൽ ട്രൈബ്യൂണൽ വ്യക്തമാക്കിയെങ്കിലും സർക്കാർ റിവ്യു പെറ്റീഷൻ നൽകുകയാണ് ചെയ്തത്. അനധികൃത ഇടപെടൽ നടത്തിയ മന്ത്രി രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തുമ്പോൾ ട്രിബ്യൂണൽ നിലപാട് നിർണ്ണായകമാണ്. പരാതി തീർപ്പാക്കാനായിരുന്നു ഇടപടെലെന്നായിരുന്നു ആ‌ർ ബിന്ദുവിന്റെ വിശദീകരണം. പ്രിൻസിപ്പൽ പട്ടികയിലുള്ളവരാണ് കേസിലെ പരാതിക്കാർ.

സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നതോടെയാണ് സർക്കാർ ഊരാകുടുക്കിലായത്. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുട‍‍‍‍‍ർന്നായിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.

ജനുവരി 11 ന് പ്രസിദ്ധീകരിച്ച 43 പേരുടെ പട്ടികയിൽ നിന്നും മാത്രമേ നിയമനം നടത്താവൂ എന്ന് കഴിഞ്ഞ 24ന് സർക്കാരിന് വീണ്ടും ട്രൈബ്യൂണൽ നിർ​ദ്ദേശം നൽകിയിരുന്നു. തങ്ങൾക്ക് പ്രിൻസിപ്പൽ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പട്ടികയിലുള്ള ഏഴ് പേരാണ് അഭിഭാഷകൻ മുഖേന ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തത്. ട്രൈബ്യൂണലിന്റെ രണ്ട് ഇടക്കാല വിധികളും സർക്കാർ അനുസരിക്കാത്ത സാഹചര്യത്തിൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും വകുപ്പ് പ്രമോഷൻ കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സും ഇതുമായി ബന്ധപ്പെട്ട നോട്ട് ഫയലിന്റെ പകർപ്പും ഉൾപ്പെടെ ഹാജരാക്കി അവർ ഫയൽചെയ്ത എക്സിക്യൂഷൻ പെറ്റീഷൻ പരിഗണിക്കവെയാണ് എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ ട്രൈബ്യൂണൽ അടിയന്തിര ഉത്തരവിട്ടത്.

Tags: R Bindu
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies