സിനിമയിൽ തന്റേതായ ഇടം നേടിയ താരപുത്രനാണ് ദുല്‍ഖര്‍ സൽമാൻ. താരത്തിന്റെ പ്രദര്‍ശനത്തിന് എത്താനുള്ള അടുത്ത ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ്. റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഓണത്തിനാണ് പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്നാണ് വിവരം.
അടുത്തിടെ കിംഗ് ഓഫ് കൊത്തയിലെ ആദ്യഗാനം റിലീസ് ചെയ്തിരുന്നു. ‘കലാപക്കാരാ’ എന്ന് ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. സിനിമയിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോകുൽ സുരേഷാണ്. ഇപ്പോഴിതാ തന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം പങ്കുവയ്ക്കുകയാണ് യുവതാരം.
കിംഗ് ഓഫ് കൊത്തയിലെ ഡബ്ബിംഗ് പൂർത്തിയാക്കി, ഈ ഓണത്തിന് സ്ക്രീനുകളിലേക്ക് എത്തും’. എന്നാണ് ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചത്. താരപുത്രന്മാർ ഒന്നിച്ചെത്താൻ കാത്തിരിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ആരാധകർ പലരും കമന്റ് ചെയ്തിരിക്കുന്നത്.
ഒരു മാസ് ആക്ഷൻ ബിഗ് ബജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ചിത്രം ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ എത്തും. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Comments