മിത്ത് വിവാദത്തിൽ പുതിയ പ്രതികരണവുമായി നടൻ ജോയ് മാത്യു. ‘മിത്തിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച സയന്റിഫിക് ടെമ്പറിന് ആദരാഞ്ജലികൾ’ എന്നായിരുനു അദ്ദേഹത്തിന്റെ വാക്കുകൾ. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു ഇത് പറഞ്ഞത്. ഇതിന് മുൻപും നടൻ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. ‘കമ്മ്യൂണിസത്തോളം വരില്ല ഒരു മിത്തും’ എന്നായിരുന്നു അദ്ദേഹം ഇതിന് മുൻപ് പ്രതികരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, താൻ പറഞ്ഞ പ്രസ്താവന മാറ്റി പറഞ്ഞതിനെ പരോക്ഷമായി പരിഹസിച്ചാണ് നടൻ ഇത് പറഞ്ഞത്.
ഭഗവാൻ ഗണപതി മിത്താണെന്നുള്ള സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവനയെ തുടർന്ന് ഹൈന്ദവ സമൂഹത്തിന്റെ പ്രതിഷേധം കനക്കുകയായിരുന്നു. അതിൽ വിശദീകരണം നൽകുന്നതിനിടെയാണ് ഗണപതി മിത്താണെന്നും അതിൽ എന്തിനാണ് സംശയമെന്നും ഇസ്ലാം കൈകാര്യം ചെയ്യുന്നത് ഏകദൈവ വിശ്വാസത്തിന്റെ പ്രത്യേക തലമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടർച്ചയായി പറഞ്ഞത്. എന്നാൽ ഇന്ന് തന്റെ നിലപാടിൽ നിന്നും ഗോവിന്ദൻ മാറുകയും താൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് നടൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
Comments