ഗണപതി മോദകപ്രിയൻ ; ഗണേശപൂജയിൽ മോദകനിവേദ്യത്തിന്റെ പ്രാധാന്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഗണപതി മോദകപ്രിയൻ ; ഗണേശപൂജയിൽ മോദകനിവേദ്യത്തിന്റെ പ്രാധാന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 11:11 am IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവ വിശ്വാസ പ്രകാരം ഗണങ്ങളുടെ അധിപനാണ് ഗണപതി ഭഗവാൻ. ബുദ്ധിയുടെയും സിദ്ധിയുടെയും ഇരിപ്പിടവുമാണ് ഗണേശൻ. ഗണപതിയെ പ്രീതിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മോദകം. ഭഗവാന്റെ ഇഷ്ടപ്പെട്ട മധുരപലഹാരമാണ് ഇത്. ഇതിൽ നിന്നാണ് ഗണപതിയ്‌ക്ക് ‘മോദകപ്രിയൻ’ എന്ന നാമം ലഭിച്ചത്. ആനന്ദത്തിന്റെ ചെറിയ ഭാഗമെന്നാണ് മോദകം എന്ന സംസ്‌കൃത പദത്തിന്റെ അർത്ഥം. വിനായക ചതുർത്ഥി സമയത്ത്, ഗണപതിയ്‌ക്ക് 21 അല്ലെങ്കിൽ 101 മോദകങ്ങൾ സമർപ്പിച്ചുകൊണ്ടാണ് പൂജ അവസാനിക്കുന്നത്. മോദകത്തിന് പിന്നിലൊരു കഥയുമുണ്ട്.

ഒരിക്കൽ ഗണപതിയുടെ നൃത്തം കാണാൻ ശ്രീപരമേശ്വരനും പാർവതിയ്‌ക്കും ആഗ്രഹമുണ്ടായി. തുടർന്ന് ഗണപതി നൃത്തം ചെയ്തു. ഇതിൽ സംപ്രീതരായ ഇരുവരും ഗണപതിയ്‌ക്ക് പ്രിയപ്പെട്ട മോദകം ഉണ്ടാക്കി കൊടുത്തു. ഇത്തരത്തിൽ ഗണേശ ഭഗവാനെ പ്രീതിപ്പെടുത്താനായി ജന്മദിനത്തിൽ മോദകം ഉണ്ടാക്കി സമർപ്പിക്കുന്നു. ഒരു ജന്മദിനത്തിൽ ഗണപതി വീടുകൾ തോറും സഞ്ചരിച്ച് ഭക്തർ അർപ്പിച്ച മോദകവും ഭക്ഷിച്ച് രാത്രിയിൽ തന്റെ വാഹനമായ മൂഷികന്റെ പുറത്തുകയറി വീട്ടിലേക്ക് തിരിച്ചു. യാത്രയ്‌ക്കിടെ പാമ്പിനെ കണ്ട എലി ഭയന്ന് വിറച്ച് തുടങ്ങി. ഈ സമയം മുകളിലിരുന്ന ഗണപതി തെറിച്ചുവീണു. ഇതോടെ ഗണപതിയുടെ വയറുപൊട്ടി കഴിച്ച മോദകമെല്ലാം പുറത്തുവന്നു. പിന്നാലെ വീണ മോദകമെല്ലാം ഗണപതി തിരികെ വയറ്റിലേക്ക് തന്നെ തിരുകി കയറ്റി. തുടർന്ന് ആ പാമ്പിനെ പിടിച്ച് വയറിന് ചുറ്റും വെള്ളയെന്ന പോലെ ബലമായി കെട്ടിവെച്ചു.

ആകാശത്ത് ഇത് കണ്ടുനിന്ന ചന്ദ്രൻ പരിഹാസപൂർവ്വം ചിരിച്ചു. ഇതിൽ ക്ഷുഭിതനായ ഗണപതി തന്റെ കൊമ്പ് പറിച്ച് ചന്ദ്രനെ എറിഞ്ഞശേഷം ചന്ദ്രനോട് ഗണേശപൂജാ ദിവസം നിന്നെ ആരും നോക്കാതെ പോകട്ടെയെന്ന് ശപിക്കുകയും ചെയ്തു.

ഭഗവാനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം മോദകം ഉപയോഗിക്കുന്നു. മോദകത്തിന്റെ ഉള്ളിലെ മധുരം നിറയ്‌ക്കുന്നത് പുതുതായി അരച്ച തേങ്ങയും ശർക്കരയും ഉപയോഗിച്ചാണ്. ചിലപ്പോൾ അവലും ഉൾപ്പെടുത്താറുണ്ട്.
അതേസമയം പുറം തോട് അരിപ്പൊടി അല്ലെങ്കിൽ ഗോതമ്പ് പൊടിയോ മൈദയോ ഉപയോഗിക്കുന്നു. രണ്ടുതരം മോദകമാണ് ഉള്ളത്, ആവിയിൽ വേവിച്ച മോദകവും വറുത്ത മോദകവും.

ഏതാണ്ടെല്ലാ വിനായക ക്ഷേത്രങ്ങളിലും മോദകം ഒരു പ്രധാന വഴിപാടാണ്. ഉദ്ദിഷ്ട കാര്യസിദ്ധിയ്‌ക്കായും ആവശ്യം നടന്ന ശേഷം സന്തോഷം പ്രകടിപ്പിക്കാനും വിശ്വാസികൾ ഗണപതിക്ക്‌ മോദകം വഴിപാടായി നേദിക്കാറുണ്ട്.

Tags: ganapathy
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies