സമ്പാതിയുടെ വാക്ക് സഹായം – രാമായണതത്വവിചാരം ഭാഗം 21
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സമ്പാതിയുടെ വാക്ക് സഹായം – രാമായണതത്വവിചാരം ഭാഗം 21

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 09:15 am IST
Facebook
Twitter
WhatsAppTelegram

സ്വയംപ്രഭാ യോഗിനിക്കു ശേഷം വാനര സംഘത്തിന് വാക്സഹായം ചെയ്തത് സമ്പാതി എന്ന പക്ഷി ശ്രേഷ്ഠനാണ്. അന്വേഷണത്തിന് പോയ വാനരസംഘം സമുദ്രതീരത്ത് എത്തി. ഇനിയെന്ത്.? അന്വേഷണം എങ്ങും എത്തിയില്ല, വഴിമുട്ടി നിൽക്കുന്നു..!! സ്വയംപ്രഭയുടെ സങ്കേതത്തിൽ കഴിഞ്ഞ് സമയം പോയതറിഞ്ഞില്ല. പുറപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞോ എന്നും വ്യക്തമല്ല. 30 ദിവസത്തിനുള്ളിൽ സീതയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാതെ വരുന്നവർക്ക് കടുത്ത ശിക്ഷ ഉണ്ടാകുമെന്നാണ് സുഗ്രീവാജ്ഞ. ഇനി ഇപ്പോൾ കിഷ്ക്കിന്ധയിലേക്ക് ചെന്നിട്ട് കാര്യമില്ല. ഇവിടെ കിടന്ന് മരിക്കുകയുള്ളൂ. ശ്രീരാമസ്വാമിക്ക് സഹായം ചെയ്തു, ശ്രീരാമന്റെ കാൽക്കൽ, ഭഗവാന്റെ തലോടലേറ്റ് മരിക്കാൻ കഴിഞ്ഞ ജഡായു എത്ര ഭാഗ്യവാൻ.!.ആശയറ്റ് ആകാശം നോക്കി കിടന്ന വാനരന്മാരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ട് അവിടെ ഒരു ഭീമാകാരനായ പക്ഷി ഇരിപ്പുണ്ടായിരുന്നു.

വാനരമാരുടെ സംസാരത്തിൽ “ജഡായു” എന്ന് കേട്ടപ്പോൾ അവിടെയുണ്ടായിരുന്ന ആ പക്ഷി രാജൻ സമ്പാതിക്ക് മുഖമൊന്നു വിടർന്നു. ആരാണ് ജഡായു എന്ന വാക്ക് പറഞ്ഞത്.? തുടരെയുള്ള ചോദ്യങ്ങൾ ഉതിർന്നപ്പോൾ അംഗദൻ കാര്യം വിശദീകരിച്ചു. ജഡായുവിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം കിട്ടിയതിൽ സമ്പാതി സന്തോഷിച്ചു. എന്നാൽ ജഡായു മരണപ്പെട്ടത് അറിഞ്ഞ് സമ്പാതി ദുഃഖിച്ചു. സമ്പാതിയുടെ മുഖം വിവർണമായി തന്റെ അനുജൻ, അനുജനുവേണ്ടി ബാലികർമ്മങ്ങൾ നടത്താൻ സമ്പാതി വാനര സംഘത്തിന്റെ സഹായം ആവശ്യപ്പെട്ടു. കർമ്മങ്ങൾക്ക് ശേഷം സീതാദേവിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമ്പാതി വാനര സംഘത്തെ അറിയിച്ചു. രാവണൻ സീതയെ ലങ്കയിലേക്ക് കൊണ്ടുപോയി. ഇവിടെനിന്ന് 100 യോജന (ഏകദേശം 1200 കിലോമീറ്റർ) മാറിയാണ് ലങ്ക. സമുദ്രം ചാടിക്കടന്നു വേണം ലങ്കയിൽ എത്താൻ. ആര് പോകും?

100 യോജന ചാടാൻ ആർക്ക് സാധിക്കും.? ആർക്കാണ് അതിന് ധൈര്യമുള്ളത്..? ഒടുവിൽ ജാംബവാൻ ഹനുമാന്റെ ശക്തിയെ ഓർമ്മപ്പെടുത്തി നല്ല പ്രോത്സാഹനം നൽകി. നിന്റെ കുട്ടി പ്രായത്തിൽ സൂര്യനെ കണ്ടു ഏതോ പഴം ആണെന്ന് കരുതി 500 യോജന മേൽപ്പോട്ട് ചാടിയവനാണ് നീ. പിന്നെ നിനക്ക് ഈ 100 യോജന എത്ര നിസ്സാരം. പോരാത്തതിന് ശ്രീരാമചന്ദ്രൻ മുദ്രമോതിരം നൽകിയത് നിന്റെ കയ്യിലല്ലേ.? ഇത് കേട്ടതോടെ ഉണർവ് നേടിയ ഹനുമാൻ ചാടാൻ തയ്യാറെടുത്തു. മഹേന്ദ്രാചലത്തിന്റെ മുകളിൽ കയറി ലങ്കയെ ലക്ഷ്യമാക്കി ചാടാൻ ഒരുങ്ങി.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643

ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies