കണ്ണൂർ: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള ഷംസീറിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. സംഭവവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സിപിഎം ഒന്നുംതന്നെ തിരുത്തിയിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത് തന്നെയാണ് പാർട്ടി നിലപാട്. അതിനപ്പുറം ഒരു അഭിപ്രായം പാർട്ടിയിലെ ആർക്കുമില്ലെന്നും ജയരാജൻ പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ജയരാജൻ പരിഹസിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ നെറ്റിയിലെ പൊട്ട് വിശ്വാസവും മൂക്കിലെ കണ്ണട ശാസ്ത്രവും എന്നായിരുന്നു ജയരാജന്റെ വാക്കുകൾ.
ഗണപതി മിത്താണെന്നും അല്ലാഹു വിശ്വാസമാണെന്നുമുള്ള പരാമർശം എംവി ഗോവിന്ദൻ കഴിഞ്ഞദിവസം തിരുത്തിയിരുന്നു. താൻ അത്തരത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും ഗണപതിയും അല്ലാഹുവും വിശ്വാസത്തിന്റെ ഭാഗമാണെന്നും ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഗോവിന്ദന്റെ മലക്കം മറിച്ചിൽ.
Comments