ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യം; 508 സ്റ്റേഷനുകളിൽ ഒരേ സമയം ശിലാസ്ഥാപനം; 25,000 കോടി രൂപയുടെ പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യം; 508 സ്റ്റേഷനുകളിൽ ഒരേ സമയം ശിലാസ്ഥാപനം; 25,000 കോടി രൂപയുടെ പദ്ധതിയ്‌ക്ക് ഇന്ന് തുടക്കം കുറിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 06:50 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രപരമായ വികസന കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും. വെർച്വലായാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 25,000 കോടി രൂപ ചെലവിൽ 2025-ഓടെ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവ അടയാളപ്പെടുത്തുന്ന തരത്തിലായിരിക്കും സ്‌റ്റേഷൻ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു.

ഓഗസ്റ്റ് 6, റെയിൽവേ മേഖലയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായ ദിവസമാണ്. രാവിലെ 11 മണിക്ക്, ചരിത്രപ്രസിദ്ധമായ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ ഇന്ത്യയിലുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകൾ പുനർവികസിപ്പിക്കുന്നതിനുള്ള തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. ഏകദേശം 25,000 കോടി രൂപ ചെലവിലാണ് പുനർവികസനം നടത്തുന്നത്. നമ്മുടെ രാജ്യത്ത് റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ എങ്ങനെ വിഭാവനം ചെയ്യുന്നു എന്നതിൽ ഇത് വിപ്ലവം സൃഷ്ടിക്കും. ജീവിതം സു​ഗമമാക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു- എന്ന് പ്രധാനമന്ത്രി ട്വിറ്റിൽ കുറിച്ചു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ സമയം ഇത്രയധികം റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 508 സ്റ്റേഷനുകളാണ് നവീകരിക്കുക. ഉത്തർപ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറിൽ 49, മഹാരാഷ്‌ട്രയിൽ 44, പശ്ചിമ ബംഗാളിൽ 37, മദ്ധ്യപ്രദേശിൽ 34, അസമിൽ 32, ഒഡീഷയിൽ 25, പഞ്ചാബിൽ 22 ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ഝാർഖണ്ഡിൽ 20, ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതവും ഹരിയാനയിൽ 15-ഉം കർണാടകയിൽ 13-ഉം കേരളത്തിൽ 35 സ്റ്റേഷനുകളും നവീകരിക്കും.

പാലക്കാട് ഡിവിഷനിൽ 16 സ്‌റ്റേഷനുകളുണ്ട്. ഇതിൽ ആറെണ്ണത്തിന്റെ ശിലാസ്ഥാപന ചടങ്ങാണ് ഇന്ന് നടക്കുക. സംസ്ഥാനത്ത് അഞ്ച് സ്റ്റേഷനുകളിൽ അമൃത് പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും. ഷൊർണൂർ ജംഗ്ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ, നാഗർകോവിൽ എന്നീ സ്‌റ്റേഷനുകളിൽ രാവിലെ എട്ട് മുതൽ ആഘോഷം ആരംഭിക്കും. ചടങ്ങിന് മാറ്റുകൂട്ടാനായി തിരുവാതിര കളി, നാടോടി നൃത്തം ഉൾപ്പെടെയുള്ള കലകളും റേയിൽവേ സംഘടിപ്പിച്ചിട്ടുണ്ട്.

 

Tags: indian railwayspm modinarendramodi
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies