ബോക്‌സർ ആക്ഷനുമായി മോഹൻലാൽ പങ്കുവച്ച പുത്തൻ ചിത്രം ആരാധക ഹൃദയങ്ങൾ കീഴടക്കുന്നു. പല കാലഘട്ടങ്ങളിൽ ക്രൂരമായി വിമർശകരുടെ ബോഡി ഷെയിംമിംഗിന് വിധേയമാകേണ്ടിവന്ന ലാലട്ടേൻ ഇതിനെല്ലാം കഠിനാദ്ധ്വാനത്തിലൂടെയാണ് മറുപടി നൽകിയത്. ബ്ലാക്ക് ടീ ഷർട്ടിൽ ജീം ഗ്ലൗ ധരിച്ച് ബോക്‌സർ ലുക്കിൽ പങ്കുവച്ച പുതിയ ചിത്രവും വിമർശകർക്കുള്ള മറുപടിയാണ്. 63-ാം വയസിലും താരം അത്യുഗ്രൻ ഫിറ്റ്‌നസാണ് നിലനിർത്തുന്നത്. പുത്തൻ ചിത്രം എന്തായാലും ഫാൻ പേജുകളിലും മാദ്ധ്യമ വാർത്തകളിലും ഇടംപിടിച്ചിട്ടുണ്ട്. സെലിബ്രേറ്റികളടക്കം ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പങ്കുവച്ച ജിം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലിന്റെ ഏറ്റവും പുതിയ പോസ്റ്റും ശ്രദ്ധനേടുന്നത്.പഴയ സർവകലാശാല ഗുസ്തി ചാമ്പ്യനായ മോഹൻലാൽ ബോക്‌സർ ലുക്കിലെത്തിയ ചിത്രം വൈറലായതോടെ ഉയരുന്നത് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണോ എന്ന ചോദ്യമാണ്.
നേരത്തെ പ്രിയദർശനുമായി ചേർന്ന് ബോക്‌സിംഗ് പശ്ചാത്തലത്തിൽ ഒരു ചിത്രം ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിരുന്നില്ല.
ഇനി അതിന്റെ ഭാഗമാണോ എന്നാണ് പുതിയ ചർച്ച.മോഹൻലാൽ രജിനികാന്തിനോടൊപ്പമെത്തുന്ന ജയിലർ റിലീസിന് ഒരുങ്ങുകയാണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 10നാണ് റിലീസിനെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രം ഋഷഭയിലും താരം നായകനാവുണ്ട്.
Comments