ന്യൂഡൽഹി: ഡൽഹി സർവീസസ് ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ബിൽ ലോക്‌സഭയിൽ പാസാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. രാജ്യസഭയിലും അദ്ദേഹം തന്നെയാകും ബിൽ അവതരിപ്പിക്കുന്നത്. രാജ്യസഭയിലും കൂടി ബിൽ പാസാകുന്ന പക്ഷം ആംആദ്മി പാർട്ടിയ്‌ക്ക് ലഭിക്കുന്ന കനത്ത തിരിച്ചടിയാകും ഇത്. കഴിഞ്ഞ ദിവസം ബിൽ അവതരണ വേളയിൽ, മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ പ്രധിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോകുകയായിരുന്നു. പിന്നീട് ശബ്ദവോട്ടിലൂടെയാണ് ബിൽ ലോക്‌സഭയിൽ പാസായത്.
ദേശീയ തലസ്ഥാനമായ ഡൽഹിയ്‌ക്ക് സംസ്ഥാനത്തിന്റെ പദവി നൽകിയിട്ടുണ്ടെങ്കിലും ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ കേന്ദ്രത്തിന് കീഴലാണ്. ഇത് സംസ്ഥാന സർക്കാരിന് ലഭിക്കണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം എന്നിവയിൽ സംസ്ഥാനത്തിന് അധികാരം വേണമെന്നും ആവശ്യപ്പെട്ട് ഡൽഹി സർക്കാർ നൽകിയ ഹർജി കോടതി അംഗീകരിച്ചിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ദേശീയ തലസ്ഥനത്തിന്റെ ആഭ്യന്തരം പോയെുള്ള വിഷയങ്ങൾ കേന്ദ്രത്തിൽ തന്നെ തുടരണമെന്നും കേന്ദ്രം പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ബിൽ അവതരിപ്പിക്കുന്നത്.
അതേസമയം, ബിൽ അവതരിപ്പിക്കുന്ന ദിവസം എല്ലാ അംഗങ്ങളും രാജ്യസഭയിൽ എത്തണമെന്നുള്ള വിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് പ്രതിപക്ഷം. എന്നാൽ വിഷയത്തിൽ വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ, ബിഎസ്പി തുടങ്ങിയ കക്ഷികൾ കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സ്ഥിതിയിൽ രാജ്യസഭയിലും ബിൽ പാസാകാനാണ് സാധ്യത. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥംമാറ്റം, ഐഎഎസ് ഐപിഎസ് നിയമനങ്ങൾ, ആഭ്യന്തരം എന്നീ വിഷയങ്ങളിലാണ് സംസ്ഥാന സർകാരിന് അധികാരം വേണ്ടത്. എന്നാൽ ദേശീയ തലസ്ഥാന പ്രദേശത്തിന്റെ സുരക്ഷയടക്കം കണക്കിലെടുത്ത് ഈ വിഷയങ്ങൾ കേന്ദ്രത്തിൽ നിക്ഷിപ്തമാണ്.
Comments