ഉത്തമ ദൂതൻ – രാമായണതത്വവിചാരം ഭാഗം 22
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഉത്തമ ദൂതൻ – രാമായണതത്വവിചാരം ഭാഗം 22

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 11:58 am IST
Facebook
Twitter
WhatsAppTelegram

രാമായണത്തിലെ ഏറ്റവും സുന്ദരമായ ഭാഗമാണ് സുന്ദരകാണ്ഡം. മഹത്തായ ഒരു ദൂതിന്റെ നിർവഹണം യോഗയും ഉപാസനയും ഒക്കെയായി അഷ്ട സിദ്ധികളും നേടിയ ഹനുമാന്റെ വിചിത്രമായ പ്രവർത്തികൾ.100 യോജന ചാടിക്കടന്ന് ലങ്കയിൽ എത്താൻ ഹനുമാനു പ്രയാസം ഉണ്ടായില്ല. മാർഗത്തിൽ വന്ന വിഘ്നങ്ങൾ എല്ലാം തച്ചുടച്ചു ശരീരത്തിന്റെ വലിപ്പവും വർദ്ധിപ്പിച്ച് സുരസയെ അതിശയിപ്പിച്ചു. പിന്നെ ചെറുതായി അവളുടെ വായിൽ കൂടി കയറി പുറത്തുവന്നു. അമ്മയെന്ന അഭിസംബോധന ചെയ്തതോടെ സുരസ തന്റെ പരീക്ഷകൾ ദേവ നിയോഗമനുസരിച്ചാണെന്ന് വ്യക്തമാക്കി മറഞ്ഞു. നിഴൽ പിടിച്ചു വലിച്ച സിംഹികയെ തകർത്ത് മുന്നോട്ടുപോയി. ലങ്കയിൽ കാലുകുത്തിയപ്പോൾ തന്നെ ലങ്കാലക്ഷ്മി നഗരം വിട്ടുപോയി.

അശോക വനികയിൽ ശിംശിപാ വൃക്ഷ ചുവട്ടിൽ സീതാദേവിയെ കണ്ടെത്തി. ശ്രീരാമവൃത്താന്തങ്ങൾ അറിയിച്ചു പരസ്പരം അടയാളവാക്കുകളും കൈമാറി. സീതാദേവിയെ കണ്ടെത്തിയശേഷം ഹനുമാൻ തന്റെ കർത്തവ്യങ്ങളെ കുറിച്ച് കൂടുതൽ ചിന്തിച്ചു. ഒരു സ്വാമി കാര്യത്തിനായി ഒരു ദൂതൻ നിയോഗിക്കപ്പെട്ടാൽ ആ കാര്യനിർവഹണം മാത്രമായി നിർത്തരുത്. “ഹൃദ ചതുരതയോടപരമൊരു കാര്യം നീതിയോടെ ചെയ്തു പോമവനുത്തമൻ”..അതിനായി രാവണനെ കണ്ട് തന്റെ വരവിന്റെ സന്ദേശം അറിയിക്കണം.

അതിനായി രാവണന്റെ ഉദ്യാനത്തിൽ കടന്ന് തടുക്കാൻ വന്നവരെ ആക്രമിച്ചു. വിവരമറിഞ്ഞ് ഹനുമാനെ പിടികൂടാൻ വന്ന രാവണപുത്രൻ അക്ഷകുമാരനെ ഹനുമാൻ വധിച്ചു. മൂത്ത പുത്രൻ ഇന്ദ്രജിത്ത് ഹനുമാനെ ആക്രമിച്ചു. ബ്രഹ്മാസ്ത്രത്തിൽ ബന്ധിച്ച് രാവണ സവിധത്തിൽ കൊണ്ടുവന്നു, അവിടെവച്ചാണ് ഭീഷണിക്ക് വഴങ്ങാത്തവൻ ആയ വിഭീഷണനെ പരിചയപ്പെടുന്നത്, രാക്ഷസ വംശത്തിന്റെ ഭാവി രാജാവ്. ലങ്കാദഹനവും പൂർത്തിയാക്കി വാലിലെ തീയും അണച്ച് തിരിച്ചു തന്റെ കൂട്ടുകാരുടെ അടുത്തേക്ക് ചാടിക്കടന്നു. “കണ്ടു സീതയെ ഞാൻ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സീതാന്വേഷണ വിവരവും അറിയിച്ചു. ” കണ്ടേനേഹം ദേവിയെ തത്ര കർബുരേന്ദ്രാലയെ..” ലങ്കയിലെ വിവരങ്ങൾ മുഴുവൻ ശ്രീരാമനെയും അറിയിച്ചു, തികഞ്ഞ വാഗ്മിത്വത്തോടെ, കുറഞ്ഞ വാക്കുകളിൽ, കൂടുതൽ പക്വതയോടെ, കാര്യങ്ങൾ അറിയിക്കാൻ ഹനുമാൻ സ്വാമിക്ക് സാധിച്ചു.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies