വ്യായാമം ചെയ്യുന്നതിന് മുൻപും ശേഷവും എനർജിക്ക് വേണ്ടി നല്ല പാനീയങ്ങൾ കുടിക്കുന്നത് നല്ലതാണ്. എല്ലാവർക്കും ഇതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാം. വ്യായാമം ചെയ്ത് വന്നതിന് ശേഷം പേശികള്‍ക്ക് ബലം നല്‍കാനാണ് നല്ല ഹെല്‍ത്തി ഫുഡ് അല്ലെങ്കില്‍ ഡ്രിങ്ക് കുടിക്കുന്നത്.
നല്ല ആഹാരം കഴിച്ചാല്‍ മാത്രമാണ് നമ്മള്‍ക്ക് നല്ലരീതിയില്‍ വ്യായാമം ചെയ്യാൻ കഴിയുന്നത്. ഇല്ലെങ്കിൽ തളർന്ന് പോകുന്നതിനും നല്ല രീതിയിൽ വ്യായാമം ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. നല്ല എനർജിക്കായി ചിലര്‍ ഓട്‌സ് സ്മൂത്തി കഴിക്കുന്നത് കാണാം. ചിലർ മുട്ടയും കഴിക്കാറുണ്ട്. അതുമല്ലെങ്കിൽ നേന്ത്രപ്പഴവും കഴിച്ച് വരാറുണ്ട്. എന്തായാലും തടി കുറയ്‌ക്കാന്‍ ശ്രമിക്കുന്നവരായാലും തടി കൂട്ടാന്‍ ശ്രമിക്കുന്നവരായാലും ഇത്തരത്തില്‍ നല്ലരീതിയില്‍ ആഹാരം കഴിക്കേണ്ടത് അത്യാവശ്യ ഘടകമാണ്.
വ്യായമത്തിന് ശേഷവും നല്ല ഹെല്‍ത്തി ആയിട്ടുള്ളതും, ക്ഷീണം അകറ്റുന്നതുമായ ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ വ്യായമത്തിന് ശേഷം കഴിക്കാന്‍ സാധിക്കുന്ന ഒരു ഡ്രിങ്ക് പരിചയപ്പെടുത്താം. ഇത് തയ്യാറാക്കുന്നതിനായി പാല്‍, കടല, ഏലക്കായ, കുറച്ച് കുരുമുളക് എന്നിവയാണ് ആവശ്യം. ഇതിനായി ആദ്യം 350 മില്ലി പാൽ എടുക്കുക. ഇതിലേയ്‌ക്ക് 60 ഗ്രം കടലപ്പൊടി ചേർത്ത് കൊടുക്കണം. കുറച്ച് ഏലക്കായും ആവശ്യത്തിന് കുരുമുളകും ചേര്‍ത്ത് മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്.
ഇത് കുടിച്ചാല്‍ ശരീരത്തില്‍ നിന്നും പോയ ഊര്‍ജം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്നതെല്ലാം തന്നെ നല്ല ഹെല്‍ത്തി ഫാറ്റ് ആണ്. ഒരു ഡോക്ടറുടെ നിർദ്ദേശം കൂടെ സ്വീകരിച്ചതിന് ശേഷം ഈ ഡ്രിങ്ക് കുടിക്കുന്നത് നല്ലതാണ്.















