നടന വിസ്മയം മോഹൻലാലിന്റെ ആരാധകരല്ലാത്തവർ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ മോഹൻലാലിന്റേതായി പുറത്തുവരുന്ന ഓരോ പുതിയ ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ പ്രേക്ഷക പ്രീതിയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സംവിധായകൻ അനീഷ് ഉപാസന പകർത്തിയ മോഹൻലാലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കിടിലൻ അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ ലാലേട്ടന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
‘നീ ”ചെകുത്താൻ” വേദമോതുന്നത് കേട്ടിട്ടുണ്ടോ..? ഇസീക്കയിൽ 25:17 പഴയ നിയമം -കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരത കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്വരയിൽ നിന്നും നീതിമാനെ കരകയറ്റുന്നവൻ അനുഗ്രഹീതനാകുന്നു. കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശനിപാതം പോലെ ഞാൻ പ്രഹരമേൽപ്പിക്കും എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവാണെന്ന്.. ഒരേ ഒരു രാജാവ്..’, എന്നാണ് ചിത്രത്തോടൊപ്പം അനീഷ് ഉപാസന കുറിച്ചത്.
നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഒരേ ഒരു രാജാവെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം വൃഷഭയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. മലൈക്കോട്ടൈ വാലിബനാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
Comments