തേങ്ങയും തേങ്ങാ വെള്ളവും മാത്രമല്ല, ഇനി തേങ്ങാ കൊത്തും മെയ്ൻ ആണേ!.. വെറൈറ്റി ആയിട്ട് വിളമ്പാം തേങ്ങാക്കൊത്ത് അച്ചാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

തേങ്ങയും തേങ്ങാ വെള്ളവും മാത്രമല്ല, ഇനി തേങ്ങാ കൊത്തും മെയ്ൻ ആണേ!.. വെറൈറ്റി ആയിട്ട് വിളമ്പാം തേങ്ങാക്കൊത്ത് അച്ചാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 06:10 pm IST
Facebook
Twitter
WhatsAppTelegram

ഓണം ഇങ്ങ് അടുത്തു. ഇഞ്ചിക്കറിയും പുളിയിഞ്ചിയും ഉപ്പേരിയും ശർക്കര വരട്ടിയും ഒന്നുമില്ലാതെ എന്ത് ഓണമാണ് മലയാളിയ്‌ക്ക്. എന്നാൽ സദ്യയിലെ മുൻപനായ അച്ചാറിന്റെ കാര്യം അങ്ങനെയല്ല, ആഘോഷം ആയാലും അല്ലെങ്കിലും മലയാളി വീട്ടിൽ സ്ഥിരമാണ് അച്ചാർ. മാങ്ങാ, നാരങ്ങ, നെല്ലിക്ക, ബീറ്റ്‌റൂട്ട്, മീൻ, ഇറച്ചി എന്ന് തുടങ്ങി എന്തും അച്ചാറിടുന്ന അമ്മമാരുണ്ട്. രുചിയിലും അച്ചാറുകൾ തമ്മിൽ വമ്പൻ പോരാട്ടമാണ്. ഇനി അച്ചാറിടുമ്പോൾ ആരും പരീക്ഷിക്കാത്ത ഒരെണ്ണം ട്രൈ ചെയ്താലോ? ഇത്തവണ തേങ്ങാക്കൊത്ത് കൊണ്ടാകാം അച്ചാർ.

ആവശ്യമായ ചേരുവകൾ

തേങ്ങക്കൊത്ത് -ഒരു കപ്പ് (250 ഗ്രാം)

മുളക് പൊടി-3 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി -ഒരുടീസ്പൂൺ

ഉലുവ പ്പൊടി-ഒരുടീസ്പൂൺ

കായം-ഒരുടീസ്പൂൺ

ഉപ്പ്- പാകത്തിന്

വിനാഗിരി – പാകത്തിന്

കടുക്-ഒരു ടീസ്പൂൺ

കറിവേപ്പില- രണ്ടു തണ്ട്

നല്ലെണ്ണ- നാല് ടേബിൾ സ്പൂൺ

വെളുത്തുള്ളി- അഞ്ച് അല്ലി

ഇഞ്ചി-ഒരു കഷണം

തയ്യാറാക്കുന്ന വിധം:

കടുക് മൂപ്പിച്ച് അതിലേക്ക് കറിവേപ്പിലയും ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ കഴുകി അരിഞ്ഞ് വെച്ചിരിക്കുന്ന തേങ്ങക്കൊത്ത് പാകത്തിന് ഉപ്പ് ചേർത്ത് വഴറ്റിയെടുത്തു മാറ്റി വയ്‌ക്കുക. തുടർന്ന് വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റുക.ഇത് വഴന്നു വരുമ്പോൾ അതിലേക്ക് മുളക് പൊടി ,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക.ഇതിലേക്ക് വഴറ്റി വച്ചിരിക്കുന്ന തേങ്ങക്കൊത്ത് കൂട്ട് ചേർത്ത് ഒരു മിനിറ്റ് മൂടി വച്ച് വേവിക്കുക.ആവശ്യമെങ്കിൽ അൽപം തിളപ്പിച്ചാറിയ വെള്ളം ചേർക്കാം.വെന്ത് വരുമ്പോൾ വിനാഗിരി കൂടി പാകത്തിന് ചേർക്കുക. ശേഷം ഇതിലേക്ക് കായപ്പൊടിയും ഉലുവപ്പൊടിയും ചേർത്ത് ഇളക്കുക.പത്ത് മിനിറ്റിന് ശേഷം മൂടി തുറക്കുക. മൂപ്പധികം ഇല്ലാത്ത തേങ്ങയാണ് ഈ അച്ചാറിന് നല്ലത്. അധികം മൂത്ത തേങ്ങ അച്ചാറിട്ടാൽ അത്ര രുചിയുണ്ടാവില്ല.

മനുഷ്യർക്ക് ഉപജീവനത്തിന് ആവശ്യമായ എല്ലാം നൽകുന്ന കല്പവൃക്ഷമാണ് തെങ്ങ്. ആരോഗ്യപരിപാലനത്തിൽ വളരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് തേങ്ങ. ഗുണത്തിനുമപ്പുറം നിരവധി ഗുണങ്ങളാണ് ഇത് നൽകുന്നത്. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന നാരുകൾ, പ്രോട്ടീനുകൾ, കാർബോഹൈേ്രഡറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തേങ്ങയിലടങ്ങിയിരിക്കുന്നു. ഹൃദ്രോഗ സാധ്യതകളം കുറയ്‌ക്കാൻ തേങ്ങയ്‌ക്കാകുന്നു. വയറിലെ കൊഴുപ്പിനെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ത്വരിതപ്പെടുത്തി പ്രമേഹ സാധ്യതകളും കുറയ്‌ക്കുന്നു.

Tags: coconutpickleSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies