അംബാനി, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, സാറാ അലി ഖാൻ.. പ്രമുഖരുടെ പ്രിയ ഭഗവാൻ; ആശ്രിത വത്സലനായ മുംബൈ സിദ്ധിവിനായകൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അംബാനി, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, സാറാ അലി ഖാൻ.. പ്രമുഖരുടെ പ്രിയ ഭഗവാൻ; ആശ്രിത വത്സലനായ മുംബൈ സിദ്ധിവിനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 09:44 pm IST
FacebookTwitterWhatsAppTelegram

മഹേശ്വര പുത്രനായ ഗണപതിയ്‌ക്ക് ഹൈന്ദവാചാര പ്രകാരം പ്രഥമ സ്ഥാനമാണുള്ളത്. അനേകായിരങ്ങൾ ഗണപതി ഭഗവാനെ ഭക്തിപുരസരം ആരാധിച്ചുപോരുന്നു. ഗണേശ ഭഗവാന്റെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. വിശ്വാസങ്ങളും ഭക്തരുടെ അനുഭവങ്ങളുമാണ് ക്ഷേത്രത്തെ പ്രശസ്തമാക്കുന്നത്. ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ഫലസിദ്ധി ലഭിക്കുമെന്ന് നിരവധി പേരാണ് സാക്ഷ്യപെടുത്തിയിരിക്കുന്നത്. പൂർണ മനസോടെ പ്രാർത്ഥിച്ചാൽ ആഗ്രഹം നിറവേറ്റുമെന്നതിനാലാണ് ഈ ക്ഷേത്രത്തിന് സിദ്ധിവിനായക ക്ഷേത്രമെന്ന് പേര് ലഭിച്ചത്.

മഹാരാഷ്‌ട്രയിലെ മുംബൈയിലാണ് പ്രശസ്ത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനുള്ളിലെ ചെറിയ മണ്ഡപത്തിലാണ് ഗണപതിയുടെ സിദ്ധിവിനായക രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്വർണത്തിൽ പൊതിഞ്ഞാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. ശ്രീകോവിലിലേക്കുള്ള തടി വാതിലുകളിൽ അഷ്ടവിനായക രൂപങ്ങൾ കൊത്തി വെച്ചിരിക്കുന്നു.

ഒറ്റക്കല്ലിൽ തീർത്ത ഗണപതി വിഗ്രഹത്തിന് 2.5 അടി ഉയരവും രണ്ടടി ഉയരവുമുണ്ട്. വലത്തേക്കാണ് ഗണപതിയുടെ തുമ്പിക്കൈ വളഞ്ഞിരിക്കുന്നത്. ചതുർഭുജനായ മഹാഗണപതിയുടെ മുകളിലെ വലതുകൈയിൽ താമരയും ഇടതുകൈയിൽ മഴുവും ഉണ്ട്. കൂടാതെ ഇടതുകൈയിൽ ജപമാലയും ഒരും കിണ്ണം നിറയെ മോദകവും പിടിച്ചിരിക്കുന്നു. ഇടത് തോളിൽ നിന്ന് വയറിന്റെ വലത് ഭാഗത്തേക്ക് പൂണുലിനോട് സമാനമായ സർപ്പരൂപമുണ്ട്. നെറ്റിയിൽ മഹാദേവന്റെ ത്രിക്കണ്ണിനെ ഓർമ്മിപ്പിക്കുന്ന വിധം മറ്റൊരു കണ്ണ് കൂടി സിദ്ധിവിനായകനുണ്ട്. ഭാര്യമാരായ സിദ്ധിയെയും ബുദ്ധിയെയും ഗണപതിയുടെ ഇരുവശത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവിമാർ പിന്നിൽ നിന്ന് ഗണേശ വിഗ്രഹത്തെ എത്തി നോക്കുന്ന തരത്തിലാണ്. പരിശുദ്ധി, വിജയം, ധനം, അഭിവൃദ്ധി എന്നിവയുടെ പ്രതീകങ്ങളാണ് ഈ ദേവിമാർ.

ചലച്ചിത്ര താരങ്ങളുടെയും രാഷ്‌ട്രീയ പ്രവർത്തകരുടെയും വ്യവസായികളുടെയും പ്രധാന കേന്ദ്രമാണ് ഇവിടം. സ്ഥിരമായി സിദ്ധിവിനായകനെ ദർശിക്കാനെത്തുന്നവർ നിരവധിയാണ്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലും പുത്തൻ തുടക്കത്തിലും സിദ്ധിവിനായകനെ കാണാനാണ് പലരുമെത്തുന്നത്. സാറാ അലി ഖാൻ, വിക്കി കൗശാൽ, മുകേഷ് അംബാനി, ഐശ്വര്യ റായ് എന്നിങ്ങനെ നിരവധി പേരാണ് ദർശനപുണ്യം തേടിയെത്തുന്നത്.

ചൊവ്വാഴ്ചയാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. ഏറ്റവും കൂടുതൽ തിരക്ക് അന്നാണ് ഇവിടെ അനുഭവപ്പെടുന്നത്. കൂടാതെ അവധിദിവസങ്ങളിലും ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത തിരക്ക് അനുഭവപ്പെടുന്നതിനാൽ മണിക്കൂറുകൾ ക്യൂ നിന്നാൽ മത്രമേ തൊഴുതുവരാൻ സാധിക്കൂ. ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്ര ഭരണവും ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ശ്രീ സിദ്ധി വിനായക് ഗണപതി ക്ഷേത്ര ട്രസ്റ്റിന്റെ ബോർഡ് അംഗങ്ങളാണ്.ഈ ക്ഷേത്രത്തിനുള്ളിൽ ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്.

മുംബൈ നഗരത്തിൽ പ്രഭാദേവി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോക്കൽ ടാക്സികളാണ് ഇവിടെ എത്താൻ ഏറ്റവും യോജിച്ചത്. ദാദർ റെയിൽവേ സ്റ്റേഷനാണ് ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 2-5 കിലോമീറ്ററാണ് ഇവിടുന്ന് സ്റ്റേഷനിലേക്കുള്ള ദൂരം.

Tags: Mumbai
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies