തിരുവനന്തപുരം : ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണ്. അക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണമെന്നും പിണറായി പറഞ്ഞു . എൽഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു.ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ. വിശ്വാസികള്‍ നിരവധി പേര് ഇടതുപക്ഷത്തിനൊപ്പം തന്നെയുണ്ടെന്നും പിണറായി അവകാശപ്പെട്ടു . സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമർശം വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
Comments