തിരുവനന്തപുരം: ഏകീകൃത സിവിൽകോഡിനെതിരെ നാളെ നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണു പ്രമേയം അവതരിപ്പിക്കുക. ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കത്തിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നു പ്രമേയത്തിൽ ആവശ്യപ്പെടും.
118 ചട്ടംപ്രകാരമാണു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. വിവാഹം, വിവാഹ മോചനം, തുടങ്ങിയ വിഷയങ്ങളിൽ എല്ലാവർക്കും ബാധകമായ പൊതുനിയമം നടപ്പാക്കാനാണ് ഏക സിവിൽ കോഡ് കൊണ്ടുവരുന്നത് .സ്ത്രീകളടക്കമുള്ളവർക്ക് സ്വത്ത് വിഭജനത്തിലുൾപ്പെടെ സമത്വവും ലഭിക്കും .മുത്വലാഖ് വിഷയത്തിൽ കൊണ്ടുവന്ന രീതിയിൽ ശക്തമായ നിയമം കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത് .
15-ാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിന് ഇന്നു തുടക്കമായിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമനും ആദരമർപ്പിച്ച് ഇന്നു സഭ പിരിയുകയായിരുന്നു.
Comments