സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2’. പുഷ്പയെ മാത്രമല്ല, ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ഷെഖാവത് എന്ന വില്ലൻ കഥാപാത്രത്തിനു വേണ്ടി കൂടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സിനിമയുടെ അപ്ഡേറ്റഷൻ ഒന്നും പുറത്തു വരാതിരുന്നതോടെ ചിത്രത്തിൽ ഫഹദ് ഇല്ലേ എന്നുപോലും സിനിമാ പ്രേമികൾ ചിന്തിച്ചിരുന്നു. ഇപ്പോഴിതാ, ഫഹദിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് ‘പുഷ്പ 2’-ന്റെ അണിയറ പ്രവർത്തകർ.
പുഷ്പ 2-ലെ ഫഹദിന്റെ ക്യാരക്ടർ പോസ്റ്ററാണ് പിറന്നാൾ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഭൻവർ സിംഗ് ഷെഖാവത് എന്ന ക്രൂരനായ പോലീസുകാരനായി ഫഹദ് എത്തുമെന്ന് ഇതോടെ ഉറപ്പായി. ഇത്തവണയും പ്രകടനം കൊണ്ട് താരം ഞെട്ടിക്കുമെന്ന് ഉറപ്പ്. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് തിയറ്ററിലെത്തുന്നത്. അല്ലു അർജ്ജുന് നേർക്കുനേർ നിന്നുകൊണ്ട് തകർപ്പൻ പ്രകടനം ഫഹദ് കാഴ്ച വെയ്ക്കുമെന്ന് പ്രതീക്ഷ നൽകുന്നതാണ് പുതിയ ക്യാരക്ടർ പോസ്റ്റർ.
Bhanwar Singh Shekhawat Sir will be back on the big screens with vengeance 🔥 #Pushpa2TheRule #Pushpa2 pic.twitter.com/B87p4fwVtQ
— Nazriya Nazim Fahadh (@Nazriya4U_) August 8, 2023
“>
രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാവുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ 2 നിർമ്മിക്കുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സംഗീതം-ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം-മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ്.
Comments