കരൾ സംബന്ധമായ രോഗങ്ങൾ വരുന്നതിനുള്ള പ്രധാനകാരണം മദ്യപാനം എന്നാണ് ഏവരുടെയും പൊതുവെയുള്ള ധാരണ. എന്നാൽ മദ്യപാനം നിർത്തിയിട്ടോ ഉപയോഗം കുറച്ചിട്ടോ കാര്യമില്ല. ഭക്ഷണക്രമത്തിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും വരുത്തേണ്ടതുണ്ട്. അമിത മദ്യപാനം എങ്ങനെയാണോ കരൾ രോഗത്തിന് കാരണമാകുന്നത് അതുപോലെ അമിതാഹാരവും കരൾ സംബന്ധ പ്രശ്‌നങ്ങൾക്ക് കാരണമാകും.
നാം നിത്യോന കഴിക്കുന്ന ചില ആഹാരങ്ങളും അതുപോലെ നമ്മളുടെ ചില ജീവിതശൈലിയിലും കരൾ രോഗത്തിലേയ്‌ക്ക് നയിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇത്തരത്തിൽ മദ്യപിക്കാത്തവരിൽ കണ്ടുവരുന്ന ലിവർ സിറോസീസാണ് നോൺ അൽക്കഹോളിക് ലിവർ സിറോസീസ്.
അമിതമായി മദ്യം കഴിക്കുന്നത് ഹെപ്പറ്റൈറ്റീസ് ബി, ഹെപ്പറ്റൈറ്റീസ് സി എന്നിവ ഉള്ളവർക്ക് ലിവർ സിറോസീസ് വരുത്താനുള്ള സാധ്യത കൂടുതലാണ്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ അതുപോലെ തന്നെ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിവയും ലിവർ സിറോസിസിലേയ്‌ക്ക് നയിക്കും. അമിതമായി കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടി ഉണ്ടാകുന്ന ഫാറ്റി ലിവറാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ.
ലിവർ സിറോസിന്റെ പ്രധാന ലക്ഷങ്ങളിലൊന്നാണ് ക്ഷീണം. ലിവർ സിറോസിസ് ഉള്ളവരിൽ അമിതമായിട്ട് ക്ഷീണം കണ്ടുവരാറുണ്ട്. അതുപോലെ തന്നെ അടിവയറിന്റെ മുകളിലായി നല്ലപോലെ വേദനയും വീക്കവും അനുഭവപ്പെടും. അതുപോലെ ഞരമ്പുകൾ തടിച്ച് പുറത്തേയ്‌ക്ക് തള്ളിയ വിധത്തിൽ കാണപ്പെടും. പെട്ടെന്നുള്ള ദേഷ്യം, കൈവെള്ളയിലെ ചുവപ്പ് നിറം, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം എന്നിവയും ലിവർ സിറോസസിന്റെ പ്രധാന ലക്ഷണങ്ങളാണ്.
കൊഴുപ്പ് നിറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി കുറയ്‌ക്കുന്നത് നല്ലതായിരിക്കും. ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് കരൾ സംബന്ധ രോഗങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഇത് വരാതിരിക്കാൻ ശ്രദ്ധിക്കണം. പ്രമേഹത്തെ നിയന്ത്രിച്ച് നിർത്തുക. മെറ്റബോളിക് ഡിസോഡർ മൂലം ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം എന്നിവ നിയന്ത്രിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.















