സിദ്ദിഖിന്റെ നിര്യാണത്തെ തുടര്‍ന്ന് റിലീസ് മാറ്റിവച്ച ദുല്‍ഖര്‍ സല്മാന് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അടിമുടി ആവേശം നിറയ്ക്കുന്ന ട്രെയിലര്‍ സോഷ്യല്‍ മീഡയയില്‍ ട്രെന്റിംഗ് ചാര്‍ട്ടിലും ഇടംപിടിച്ചിട്ടുണ്ട്. മാസ് ആക്ഷന്‍ പ്രേക്ഷകരെ മുന്നില്‍ക്കണ്ടാണ് ചിത്രമൊരുക്കിയതെന്ന് വ്യക്തമാക്കുന്നതാണ് ഓരോ വിഷ്വലുകളും.
അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ട്രെയിലര്‍ ബോളിവുഡ് താരം ഷാരുഖാനും പങ്കുവച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന് അടങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസറിയിച്ചാണ് താരം ട്രെയിലര്‍ ട്വീറ്റ് ചെയ്തിരുക്കുന്നത്. ഈ എക്സ് പോസ്റ്റിന് നന്ദി അറിയിച്ച് ദുല്‍ഖര്‍ മറുപടി അറിയിച്ചിട്ടുണ്ട്.
ഗ്യാങ്സ്റ്റര്‍ കഥപറയുന്ന ചിത്രത്തിന്റെ ട്രെയിലറും പശ്ചാത്തല സംഗീതവും മാസ് രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.ഡിക്യുവിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന് അഭിലാഷ് ജോഷി ഒരുക്കുന്ന കിംഗ് ഓഫ് കൊത്ത.
ഓണം റിലീസായി വരുന്ന ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍. ദുല്ഖറിനെപ്പം മലയാളത്തിലെ മുന്‍നിര താരങ്ങളും തമിഴില്‍ നിന്ന് പ്രസന്നയും ചിത്രത്തില്‍ അണിനിരക്കുന്നു.
Comments