ക്വൂട്ടോ; ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോ (59) നഗരമദ്ധ്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗാമായി നടന്ന റാലിക്കിടെയായിരുന്നു അപ്രതീക്ഷിത അക്രമണം. ഒരു പോലീസുകാരനും പരിക്കേറ്റു. അടുത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും വിലാവിസെന്‍സിയോയെ രക്ഷിക്കാനായില്ല.
റാലിക്ക് ശേഷം മടങ്ങാനായി കാറില്‍ കയറുന്നതിനിടെ അക്രമി നിറയൊഴിക്കുകയായിരുന്നു. ഫെര്‍ണാണ്ടോയുടെ തലയ്‌ക്കാണ് വെടിയേറ്റത്. നിരവധി തവണ അക്രമി വിലാവിസെന്‍സിയോയുടെ നേര്‍ക്ക് നിറയൊഴിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ആള്‍ക്കൂട്ടത്തിന് നേരെ ഗ്രനേഡ് എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല. ഫെര്‍ണാണ്ടോയുടെ കൊലപാകതം ഞെട്ടലുണ്ടാക്കിയെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗിയര്‍മോ ലാസ്സോ പറഞ്ഞു.
ഇക്വഡോര്‍ നാഷണല്‍ അസംബ്ലി മെമ്പര്‍ ആയ ഫെര്‍ണാണ്ടോ മുന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ സെക്യൂരിറ്റി ക്യാബിനറ്റ് ചേര്‍ന്നെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും അദ്ദേഹം അറിയിച്ചു. കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ് എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന എട്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ഫെര്‍ണാണ്ടോ. കോയിലേഷന്‍ മൂവ്മെന്റിന്റെ ഭാഗമായ ഇദ്ദേഹത്തിന് ഏഴ് ശതമാനം വരെ വോട്ട് ലഭിച്ചേക്കും എന്നായിരുന്നു സൂചന.
BREAKING ⚡️⚡️ 🇪🇨 Ecuador presidential candidate Fernando Villavicencio assassinated at rally in Quito pic.twitter.com/OOKek8sxVl
— Megh Updates 🚨™ (@MeghUpdates) August 10, 2023
“>
Comments