ഒരു കുഞ്ഞ് പിറന്നു വീഴുന്നത് മുതൽ അതിന്റെ വളർച്ചയ്‌ക്ക് മുലപ്പാൽ സഹായിക്കുന്നു. ഇത് കുഞ്ഞിന് മാത്രമല്ല മുലയൂട്ടുന്നത് വഴി അമ്മയ്രക്കും ഒരുപോലെ ഗുണങ്ങൾ നൽകുന്നു. മുലപ്പാലിൽ വഴി കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി വർദ്ധിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധത്തിനും മുലപ്പാൽ പ്രധാനമാണ്. ഓരോ കുഞ്ഞിനും ആവശ്യമായ പോഷകങ്ങളടങ്ങിയ പാൽ ആണ് ഓരോ അമ്മയും ഉത്പാദിപ്പിക്കുന്നത്.
തന്റെ പൊന്നോമനയ്‌ക്ക് പാൽ ചുരത്തുന്നത് വഴി അമ്മയ്‌ക്കും ഗുണങ്ങളുണ്ട്. ഗർഭകാലത്തുണ്ടായിരുന്ന മാനസിക പ്രശ്‌നങ്ങളിൽ നിന്ന് മുലയൂട്ടുന്നത് വഴി അമ്മയ്‌ക്ക് മുക്തി ലഭിക്കും. ഗർഭപാത്രം ചുരുങ്ങുന്നത് തടയാനും പ്രസവാനന്തരമുള്ള രക്തസ്രാവത്തെ കുറയ്‌ക്കുകയും ചെയ്യുന്നു. പ്രസവ ശേഷമുള്ള അണ്ഡോൽപാദനം വേഗത്തിലാക്കാൻ മുലയൂട്ടൽ സഹായിക്കും. സാധാരണയായി പ്രസവത്തിന് ശേഷം ആർത്തവത്തിന് കാലതാമസം നേരിടാറുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ മുലയൂട്ടൽ സഹായിക്കും.
തീരേ വിഷം കലർന്നിട്ടില്ലാത്ത മുലപ്പാൽ കുഞ്ഞിന് തീർച്ചയായും നൽകണമെന്ന് വിദഗ്ധർ പോലും പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ മുലപ്പാലിൽ നിന്ന് മൈക്രോ പ്ലാസിറ്റികിന്റെ അംശം കണ്ടെത്തിയിരുന്നു. ഇത് അമ്മയ്‌ക്കും കുഞ്ഞിനും ഒരേ രീതിയിൽ ദോഷം ചെയ്യുമെന്ന കാര്യത്തിൽ സംശമില്ല. മുലപ്പാലിലെ മൈക്രോ പ്ലാസ്റ്റിക് വർദ്ധന ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭയനാകനമായ തോത് വ്യക്തമാക്കുന്നു. ജലാശയങ്ങളിലും സമുദ്രങ്ങളിലും വഴി എത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലജീവികൾ ഭക്ഷിക്കുന്നു. ഈ ഭക്ഷണം മനുഷ്യർ വീണ്ടും കഴിക്കുന്നു. ഇത് മനുഷ്യന്റെ സ്തനകലകളിടക്കം എത്തിച്ചേരുന്നു. കുട്ടികൾക്ക് കുപ്പിയിൽ പാൽ നൽകുന്നതും കുഞ്ഞിന്റെ ശരീരത്തിൽ പ്ലാസ്റ്റിക് എത്തുന്നതിന് കാരണമാകുന്നു. ആരോഗ്യസംരക്ഷണത്തിനായി പ്ലാസ്റ്റിക് ഉത്പാദനം കുറയ്‌ക്കുകയും പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും നിറച്ച ആഹാരസാധനങ്ങളും പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്. മാലിന്യ സംസ്‌കരണം കൃത്യമായി നടത്തേണ്ടതും അനിവാര്യമാണ്.















