മഹാദേവ ദർശന പാതയിൽ – അമർനാഥ് യാത്ര ഭാഗം പന്ത്രണ്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മഹാദേവ ദർശന പാതയിൽ – അമർനാഥ് യാത്ര ഭാഗം പന്ത്രണ്ട്

അമർനാഥ് യാത്ര ഒൻപതാം ദിവസം (2023 ജൂലൈ 13) PART - 3

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 03:45 pm IST
FacebookTwitterWhatsAppTelegram

അമർനാഥ് യാത്രയിൽ പഹൽഗാം വഴി വരുന്ന യാത്രികരുടെ നീണ്ട നിര എതിർവശത്തെ മലയുടെ താഴെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. (ഞാനും ഈ വഴി മല കയറാനും അവിടുത്തെ കാഴ്ചകൾ നിങ്ങളുമായി പങ്കുവച്ച് ബാൽതാൽ വഴി തിരികെ ഇറങ്ങുവാനുമായിരുന്നു തീരുമാനം. പക്ഷേ പ്രകൃതിയുടെ നിശ്ചയം മറിച്ചായിരുന്നു.)ഞങ്ങളോടൊപ്പം ഈ ഗ്രൂപ്പ് ചേരാനായി ഇരു മലകളുടെയും നടക്കു കൂടി ഒഴുകുന്ന നദി മുറിച്ചു കടക്കുന്നതും അകലെ നിന്നും കാണാം. എന്തായിരിക്കും അമർനാഥ് ഗുഹയുടെ സമീപത്തെ തിരക്കെന്ന് ഞാൻ മനസ്സിലൂഹിച്ചു.

മലയുടെ അടിവാരത്തിൽ എത്തിയതോടെ നിരവധി പ്ലാസ്റ്റിക് കൂടാരങ്ങൾ കാണായി. നിരവധി ഭണ്ഡാരകളും ചെറിയ കടകളുമാണതെന്ന് അടുത്തു ചെന്നപ്പോൾ മനസ്സിലായി. ഇവിടെയെല്ലാം നിരവധി നിരവധി ഇനത്തിലുള്ള ഭക്ഷണം സൗജന്യമായി, ചൂടോടെ വിളമ്പുകയാണ്. കയറിച്ചെല്ലുന്നവരെ നിർബ്ബന്ധിച്ച് കഴിക്കാൻ പ്രേരിപ്പിക്കുകയുമാണ്. കയറിച്ചെല്ലാത്തവർക്കായി ചൂടു പാലും കൊണ്ടാട്ടവും ( തിളച്ച എണ്ണയിലിട്ടാൽ വീർത്തു വരുന്ന സാധനം) മറ്റും ഇഷ്ടം പോലെ നൽകി സൽക്കരിക്കുന്നുമുണ്ട്. ഒരിടത്ത് ഉരുളക്കിഴങ്ങ് മാവിൽ ഗോതമ്പു മാവിൽ മുക്കി വറുത്തെടുക്കുന്ന ബോണ്ട പോലെയാെരു പലഹാരം ഓരോരുത്തർക്കും കൊടുക്കുന്നുണ്ടായിരുന്നു. തീറ്റ പ്രിയന്മാർക്ക് പറ്റിയ കേന്ദ്രങ്ങളാണിതെന്ന് തോന്നുമെങ്കിലും ഹിമാലയ യാത്രകളിൽ വിശപ്പ് ഇല്ലാതാകുന്നതായിട്ടാണ് എന്റെ അനുഭവം. കയ്യിൽ കരുതുന്ന അണ്ടിപ്പരിപ്പു പോലും തിരികെ കൊണ്ടു വന്ന അനുഭവമുണ്ട്.

ഏതാണ്ട് ലക്ഷ്യത്തിനടുത്ത് എത്തിയിരിക്കുകയാണ്. നിഖിലെന്ന പട്ടാളക്കാരനെ വിളിച്ചിട്ട് കിട്ടുന്നില്ല. മറ്റൊരാളുടെ നമ്പർ കൊടുക്കാൻ നിഖിലിന്റെ വോയ്സ് മെസേജ് വന്നു. ഞാൻ ശ്രീജേഷിന്റെ പോസ്റ്റ് പെയ്ഡ് ബി.എസ്.എൻ.എൽ നമ്പർ അയച്ചു കൊടുത്തു. ഗുഹയ്‌ക്കു സമീപം അസാമാന്യ തിരക്കനുഭവപ്പെട്ടു. ഇനിയും കുറച്ചധികം കോൺക്രീറ്റ് പടികൾ കയറാനുണ്ട്. ബാഗുകൾ, ഷൂ, മൊബൈൽ ഒന്നും കടത്തിവിടില്ല എന്നെനിക്കറിയാം. എന്നാൽ ഇതു സംബന്ധിച്ച അറിയിപ്പൊന്നും ലഭ്യമല്ല. ബാഗുകൾ സൂക്ഷിക്കുന്ന ക്ലോക്ക് റൂം എന്ന സ്ഥലത്തേക്ക് ഞങ്ങൾ ചെന്നു. നൂറു കണക്കിന് ബാഗുകളും, ചെരുപ്പുകളും കൂട്ടിയിട്ടിരിക്കുകയാണ്. രണ്ടു ചെറുപ്പക്കാർ ബാഗ് ഒന്നിന് 100 രൂപ വേണമെന്ന് പറഞ്ഞു. മറ്റു മാർഗ്ഗമൊന്നും കാണാത്തതിനാൽ ചെളിനിറഞ്ഞ അവിടേക്ക് ബാഗുകൾ കൂട്ടിക്കെട്ടി ഏല്പിച്ചു. മൊബൈൽ ബാഗിനുള്ളിൽ വയ്‌ക്കാൻ പറഞ്ഞതും അർദ്ധ മനസ്സോടെ അനുസരിച്ചു ഷൂവും കൂട്ടിക്കെട്ടി ബാഗിനടുത്ത് ഇട്ട ശേഷം ഞങ്ങൾ 3 പേർ യാതൊരു അന്തവുമില്ലാത്ത ജനക്കൂട്ടത്തിലേക്ക് നുഴഞ്ഞു കയറും മുമ്പേ ഞങ്ങളിൽ നിന്നും കൂട്ടം പിരിഞ്ഞ ശ്രീജേഷ് കാലിന്റെ വേദന മറന്ന് ഓടിയെത്തി തോളിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു. സന്തോഷകരമായ ഒരു കാര്യം പറഞ്ഞു. ഞങ്ങൾക്കായി മഹാദേവൻ അയച്ച ശിവഭൂതഗണങ്ങളിലൊന്ന് നിഖിലിന്റെ രൂപത്തിൽ കാത്തു നില്ക്കുന്നു എന്നാണ് അറിയിച്ചത്.
തുടരും….

യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128

യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ അമർനാഥ് യാത്രാ വിവരണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/shri-amarnath-cave-temple/

Tags: Amarnath YatraSUBShri Amarnath Cave TempleSajeev Pancha Kailashi
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies