ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയല്ല, കിരീടം നേടാൻ സാധ്യത ഓസ്‌ട്രേലിയ; കാരണം വ്യക്തമാക്കി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയല്ല, കിരീടം നേടാൻ സാധ്യത ഓസ്‌ട്രേലിയ; കാരണം വ്യക്തമാക്കി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 08:24 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഐസിസി ഏകദിന് ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യന്മാരാകാൻ സാധ്യത ഓസ്‌ട്രേലിയ്‌ക്കെന്ന് ആർ അശ്വിൻ. ഇന്ത്യൻ ടീമിലെ സീനിയർ സ്പിന്നറായ ആർ അശ്വിൻ ഇന്ത്യ ആതിഥേയത്വം വഹിച്ച 2011ലെ ഏകദിന ലോകകപ്പിലെ അംഗമായിരുന്നു. 2011 നുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പാണ് 2023 ഒക്ടോബർ – നവംബറിൽ അരങ്ങേറുന്നത് എന്നതാണ് ശ്രദ്ധേയം.

ഇന്ത്യ ഏകദിന ലോകകപ്പ് കിരീടത്തിൽ മുത്തമിടുമെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. എന്നാൽ ഈ ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത ഓസ്ട്രേലിയയ്‌ക്കാണെന്നാണ് ആർ അശ്വിവിന്റെ അഭിപ്രായം. ‘2023 ലോകകപ്പ് നേടാൻ സാധ്യത ഇന്ത്യയാണെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ഇന്ത്യക്കാർക്ക് ആഗ്രഹം ഇതു കേൾക്കാനുമാണ്. എന്നാൽ, ഓസ്ട്രേലിയയാണ് 2023 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം. ഐസിസി ഇവന്റുകളിൽ ഇന്ത്യയെ വിജയിയായി പറയുന്നത് ഇതിനു മുൻപും കണ്ടിട്ടുണ്ട്. എന്നാൽ, അത് ചതിയാണ്. ഇന്ത്യൻ ടീമിന് കൂടുതൽ സമ്മർദ്ദം നൽകാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.1987 ലോകകപ്പ് നേട്ടത്തോടെ ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിലെ ശക്തികളായി മാറി. അന്ന് തുടങ്ങിയ ആ ആധിപത്യം ലോക ക്രിക്കറ്റിൽ ഇപ്പോളും തുടരാൻ ഓസ്ട്രേലിയയ്‌ക്ക് സാധിക്കുന്നുണ്ട് ‘ ആർ. അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ച ടീമാണ് ഓസ്ട്രേലിയ. 1987 ൽ അലൻ ബോർഡറിന്റെ കീഴിലാണ് ഓസ്ട്രേലിയ ആദ്യമായി ഐസിസി ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 1999 ൽ സ്റ്റീവ് വോയുടെ ക്യാപ്റ്റൻസിയിലും 2003, 2007 ലോകകപ്പുകളിൽ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലും ഓസ്ട്രേലിയ ലോകകിരീടത്തിൽ മുത്തമിട്ടു. ഒരു തോൽവിപോലുമില്ലാതെയാണ് ഈ ലോകകപ്പുകളിൽ ഓസ്ട്രേലിയ വിജയിച്ചത് എന്നത് ശ്രദ്ധേയം. 2015 ൽ മൈക്കിൽ ക്ലാർക്കിന്റെ ക്യാപ്റ്റൻസിയിലും ഓസ്ട്രേലിയ ഏകദിന ലോക ചാമ്പ്യന്മാരായി. 2023 ഏകദിന ലോകകപ്പിൽ പാറ്റ് കമ്മിൻസ് ആണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ.

Tags: bcciaustraliaR ASHWINIndiaONEDAY WORLD CUP
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies