നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്‌സിനെതിരെ കേസെടുത്ത് പോലീസ്. കോടതിയുടെ നിർദ്ദേശാനുസരണമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിന്മേലാണ് നടപടി. തന്റെ പക്കൽ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമം നടന്നതായും ബാല പരാതിയിൽ ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ബാലയുടെ വിശദമായ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.
യൂട്യൂബർ അജു വർഗീസിനെതിരെ മുമ്പ് നടൻ ബാല വക്കീൽ നോട്ടീസ് അയച്ചിരുന്നു. തന്നെ വീടു കയറി ആക്രമിച്ചു എന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഖേദം പ്രകടപ്പിച്ചില്ല എങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് താരം നോട്ടീസിൽ വ്യക്തമാക്കിയിരുന്നു
അതേസമയം യുട്യൂബർ അജു അലക്സിനെ ഫ്ളാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയിരുന്നു. സംഭവത്തിൽ നടൻ ബാലയുടെ വീട്ടിലെത്തി കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തിരുന്നു. ഫ്ളാറ്റിനുള്ളിൽ അതിക്രമിച്ചു കയറിയ ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലുള്ള ആരോപണം. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദർ ആണ് പരാതിക്കാരൻ. തനിക്കെതിരെ അജു അലക്സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവർത്തിക്ക് കാരണമെന്നാണ് എഫ്ഐആർ.
Comments