കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ചു പൂർണമായും കത്തി നശിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പൊള്ളലേറ്റു, മധു, ആശാ മധു, മോനിഷ, മനീഷ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ടായിരുന്നു വീട്ടുകാർ ഉണർന്നത്. ഉടൻ തന്നെ വീട്ടുകാർ തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്‌നിബാധയ്‌ക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
Comments