സാംസംഗിന്റെ അഞ്ചാം തലമുറ മടക്കാവുന്ന ഫോൺ വാങ്ങാൻ വൻ തിരക്കെന്ന് കണക്ക്. സാംസങ് ഗാലക്സി Z ഫോൾഡ് 5, ഗാലക്സി Z ഫ്ളിപ്പ് 5 എന്നീ ഫോണുകൾക്കാണ് അതിശയിപ്പിക്കും വിധത്തിലുള്ള പ്രീ ബുക്കിംഗാണ് പുരോഗമിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് കേവലം 28 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് പ്രീബുക്കിംഗ് നേടി.
ജൂലൈ 27 മുതലാണ് പ്രീ ബുക്കിംഗ് ആരംഭിച്ചത്. ഇപ്പോഴും സാംസംഗിന്റെ അഞ്ചാം തലമുറ മടക്കാവുന്ന ഫോണിന് പ്രിയമേറുകയാണ്. ഓഗസ്റ്റ് 18 മുതലാകും ഫോണിന്റെ വിൽപന ആരംഭിക്കുക. നാലാം തലമുറ മടക്കാവുന്ന ഫോണുകളെ അപേക്ഷിച്ച് ബുക്കിംഗിൽ 1.7 മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഗാലക്സി Z ഫോൾഡ് 5ൽ വൈഡ് ആംഗിൾ ലെൻസുള്ള 50 മെഗാപിക്സൽ സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും ടെലിഫോട്ടോ ലെൻസുള്ള 10 മെഗാപിക്സൽ സെൻസറുമുണ്ട്. ഔട്ടർ ഡിസ്പ്ലേയിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 എംപി സെൻസറും അകത്തെ പാനലിൽ 4 മെഗാപിക്സൽ അണ്ടർ ഡിസ്പ്ലേ ക്യാമറയുമാണുള്ളത്. സാംസംഗ് ഗാലക്സി Z ഫോൾഡ് 5 സ്മാർട്ട്ഫോണിൽ 12 ജിബി റാമാണുള്ളത്. ഫോണിന്റെ 256 ജിബി വേരിയന്റിന് ഇന്ത്യയിൽ 1,54,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 1,64,999 രൂപയുമാണ് വില. 1 ടിബി സ്റ്റോറേജുള്ള മോഡലിന് 1,84,999 രൂപയാണ് വില. ക്രീം, ഐസി ബ്ലൂ, ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.
സാംസംഗ് ഗാലക്സി z ഫ്ലിപ്പ് 5 സ്മാർട്ട്ഫോൺ ക്രീം, ഗ്രാഫൈറ്റ്, ലാവെൻഡർ, മിന്റ് എന്നീ കളർ ഓപ്ഷനുകളിൽ ലഭിക്കും. ഫോണിന്റെ 256 ജിബിവേരിയന്റിന് 99,999 രൂപയാണ് വില, ഫോണിന്റെ 512 ജിബി സ്റ്റോറേജുള്ള ഹൈ എൻഡ് വേരിയന്റിന് 1,09,999 രൂപ വിലയുണ്ട്. ഗാലക്സി ദ ഫ്ളിപ്പ് 5-ൽ രണ്ട് 12 മെഗാപിക്സൽ പിൻ ക്യാമറ സെൻസറുകളും 10 മെഗാപിക്സൽ സെൽഫി ക്യാമറയുമാണുള്ളത്.
Comments