ഞെടിയിടയിൽ കച്ചവടം പൊടിപ്പൊടിക്കുന്നു; സാംസംഗിന്റെ ഫ്‌ളിപ്പ് & ഫോൾഡ് ഫോണുകൾ വൻ ഹിറ്റ്; 28 മണിക്കൂറിനുള്ളിൽ ബുക്ക് ചെയതത് ഒരു ലക്ഷം പേർ! വില ഇങ്ങനെ 
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഞെടിയിടയിൽ കച്ചവടം പൊടിപ്പൊടിക്കുന്നു; സാംസംഗിന്റെ ഫ്‌ളിപ്പ് & ഫോൾഡ് ഫോണുകൾ വൻ ഹിറ്റ്; 28 മണിക്കൂറിനുള്ളിൽ ബുക്ക് ചെയതത് ഒരു ലക്ഷം പേർ! വില ഇങ്ങനെ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 01:26 pm IST
FacebookTwitterWhatsAppTelegram

സാംസംഗിന്റെ അഞ്ചാം തലമുറ മടക്കാവുന്ന ഫോൺ വാങ്ങാൻ വൻ തിരക്കെന്ന് കണക്ക്. സാംസങ് ഗാലക്‌സി Z ഫോൾഡ് 5, ഗാലക്‌സി Z ഫ്‌ളിപ്പ് 5 എന്നീ ഫോണുകൾക്കാണ് അതിശയിപ്പിക്കും വിധത്തിലുള്ള പ്രീ ബുക്കിംഗാണ് പുരോഗമിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് കേവലം 28 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് പ്രീബുക്കിംഗ് നേടി.

ജൂലൈ 27 മുതലാണ് പ്രീ ബുക്കിംഗ് ആരംഭിച്ചത്. ഇപ്പോഴും സാംസംഗിന്റെ അഞ്ചാം തലമുറ മടക്കാവുന്ന ഫോണിന് പ്രിയമേറുകയാണ്. ഓഗസ്റ്റ് 18 മുതലാകും ഫോണിന്റെ വിൽപന ആരംഭിക്കുക. നാലാം തലമുറ മടക്കാവുന്ന ഫോണുകളെ അപേക്ഷിച്ച് ബുക്കിംഗിൽ 1.7 മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഗാലക്സി Z ഫോൾഡ് 5ൽ വൈഡ് ആംഗിൾ ലെൻസുള്ള 50 മെഗാപിക്സൽ സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും ടെലിഫോട്ടോ ലെൻസുള്ള 10 മെഗാപിക്സൽ സെൻസറുമുണ്ട്. ഔട്ടർ ഡിസ്പ്ലേയിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 എംപി സെൻസറും അകത്തെ പാനലിൽ 4 മെഗാപിക്സൽ അണ്ടർ ഡിസ്പ്ലേ ക്യാമറയുമാണുള്ളത്. സാംസംഗ് ഗാലക്‌സി Z ഫോൾഡ് 5 സ്മാർട്ട്‌ഫോണിൽ 12 ജിബി റാമാണുള്ളത്. ഫോണിന്റെ 256 ജിബി വേരിയന്റിന് ഇന്ത്യയിൽ 1,54,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 1,64,999 രൂപയുമാണ് വില. 1 ടിബി സ്റ്റോറേജുള്ള മോഡലിന് 1,84,999 രൂപയാണ് വില. ക്രീം, ഐസി ബ്ലൂ, ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

സാംസംഗ് ഗാലക്‌സി z ഫ്‌ലിപ്പ് 5 സ്മാർട്ട്‌ഫോൺ ക്രീം, ഗ്രാഫൈറ്റ്, ലാവെൻഡർ, മിന്റ് എന്നീ കളർ ഓപ്ഷനുകളിൽ ലഭിക്കും. ഫോണിന്റെ 256 ജിബിവേരിയന്റിന് 99,999 രൂപയാണ് വില, ഫോണിന്റെ 512 ജിബി സ്റ്റോറേജുള്ള ഹൈ എൻഡ് വേരിയന്റിന് 1,09,999 രൂപ വിലയുണ്ട്. ഗാലക്‌സി ദ ഫ്‌ളിപ്പ് 5-ൽ രണ്ട് 12 മെഗാപിക്‌സൽ പിൻ ക്യാമറ സെൻസറുകളും 10 മെഗാപിക്‌സൽ സെൽഫി ക്യാമറയുമാണുള്ളത്.

Tags: SUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies