കണ്ണൂർ: കേരളത്തിൽ 15 ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. മലബാറിലെ ഒമ്പത് സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്. ഓഗസ്റ്റ് 15 മുതൽ ട്രെയിനുകൾ പുതിയ സ്റ്റോപ്പിൽ നിർത്തും. കാസർകോട് സ്റ്റേഷനിൽ രണ്ട് ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18 മുതലാണ് ട്രെയിനുകൾ ഇവിടെ നിർത്തുക. ഓഗസ്റ്റ് 16 മുതൽ മലബാർ എക്സ്പ്രസ് ചാലക്കുടി, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിൽ നിർത്തുന്നതായിരിക്കും. കൂടാതെ തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് ഓഗസ്റ്റ് 15 മുതൽ ഏഴിമലയിൽ നിർത്തും.
ഓഗസ്റ്റ് 16 മുതൽ ദാദർ – തിരുനൽവേലി – ദാദർ ഹംസഫറും (22629/22630) ഓഗസ്റ്റ് 17-മുതൽ തിരുനെൽവേലി – ഗാന്ധിധാം ഹംസഫർ (20923/20924)കാസർകോട് നിർത്തും. ഓഗസ്റ്റ് 15 മുതൽ ഏറനാട് എക്സ്പ്രസ് (16605/16606) പഴയങ്ങാടിയിൽ നിർത്തും. അതേദിവസം തന്നെ കണ്ണൂർ – യശ്വന്ത്പൂർ കണ്ണൂർ (16528/16527) പരപ്പനങ്ങാടിയിലും നിർത്തും.
Comments