ഓർമ്മകൾ മനസ്സിന്റെ ഭാരം കൂട്ടുന്നു; സാറിന്റെ നഷ്ടം നികത്താനാവാത്തത്; സംവിധായകൻ സിദ്ദിഖിന്റെ കുടുബത്തെ സന്ദർശിച്ച് സൂര്യ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഓർമ്മകൾ മനസ്സിന്റെ ഭാരം കൂട്ടുന്നു; സാറിന്റെ നഷ്ടം നികത്താനാവാത്തത്; സംവിധായകൻ സിദ്ദിഖിന്റെ കുടുബത്തെ സന്ദർശിച്ച് സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 05:39 pm IST
Facebook
Twitter
WhatsAppTelegram

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ കുടുംബത്തെ സന്ദർശിച്ച് തമിഴ് നടൻ സൂര്യ. നിർമാതാവ് രാജശേഖരനൊപ്പമാണ് സൂര്യ കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിൽ എത്തിയത്. സിദ്ദിഖിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ ഫ്രണ്ട്സിൽ കേന്ദ്ര കഥാപാത്രത്തെ സൂര്യയായിരുന്നു അവതരിപ്പിച്ചിരുന്നത്. മലയാളത്തിൽ സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്ന ചിത്രത്തിന്റെ തമിഴ്പ്പായിരുന്നു ചിത്രം. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഫ്രണ്ട്സ്.

Siddique Sir 🙏🏾 pic.twitter.com/o3St0wOrlb

— Suriya Sivakumar (@Suriya_offl) August 9, 2023

“>

 

സിദ്ദിഖുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും തന്റെ കരിയറിൽസിദ്ദിഖിന്റെ സ്വാധീനത്തെ കുറിച്ചും സൂര്യ എഴുതിയ കുറിപ്പിൽ പറയുന്നു.

“ഓർമ്മകൾ മനസ്സിന്റെ ഭാരം കൂട്ടുന്നു. സിദ്ദിഖ് സാറിന്റെ നഷ്ടം നികത്താനാവാത്തതാണ്. കുടുംബത്തിനും സുഹൃത്തിനും അനുശോചനങ്ങൾ അറിയിക്കുന്നു. ഈ വേദനയിൽ ഞാനും നിങ്ങൾക്കൊപ്പമുണ്ട്.

ഫ്രണ്ട്സ് എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ചിത്രമായിരുന്നു, പല രീതിയിൽ. നമ്മൾ ഒരു സീനിൽ ചെറിയ രീതിയിൽ ഇംപ്രൂവ് ചെയ്താൽ പോലും അതിനെ പ്രകീർത്തിക്കാനും പ്രശംസിക്കാനും എപ്പോഴും തയ്യാറായ ആളായിരുന്നു സിദ്ദിഖ് സാർ. എന്റെ പെർഫോമൻസിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ സ്നേഹപൂർവ്വം എന്നോട് പറഞ്ഞിട്ടുണ്ട്. ഫിലിം മേക്കിംഗ് എന്ന പ്രക്രിയയെ ആസ്വദിക്കാൻ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ചിരിയോടെ സമീപിക്കാനും അമിതമായ ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കേണ്ടതില്ലെന്നും അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്.

ഫ്രണ്ട്സ് ചെയ്യുന്ന സമയത്ത് അദ്ദേഹം വളരെ സീനിയറും അറിയപ്പെടുന്ന സംവിധായകനുമായിരുന്നു. പക്ഷേ അദ്ദേഹം ഞങ്ങളെ എല്ലാവരെയും തുല്യരായി കണ്ടു, സൗഹൃദം പങ്കിട്ടു. അദ്ദേഹം ദേഷ്യപ്പെടുന്നതോ ശബ്ദം ഉയർത്തി സംസാരിക്കുന്നതോ ഞാൻ കണ്ടിട്ടേയില്ല. അദ്ദേഹത്തിനൊപ്പം ജോലി ചെയ്തത് എക്കാലത്തും സന്തോഷം നൽകുന്ന കാര്യമാണ്. അദ്ദേഹമെനിക്ക് തന്നത് അതുവരെ എന്നിൽ ഇല്ലാത്ത ഒരു കാര്യമാണ്- എന്റെ കഴിവിലും പ്രതിഭയിലും വിശ്വസിക്കാനുള്ള ആത്മവിശ്വാസം അദ്ദേഹം പകർന്നു. വർഷങ്ങൾക്കിപ്പുറവും, എപ്പോൾ കണ്ടാലും അദ്ദേഹം ഞാൻ ഹാപ്പിയല്ലേ, കുടുംബം നന്നായിരിക്കുന്നില്ലേ എന്നൊക്കെ ഏറെ കരുതലോടെ അന്വേഷിക്കും.

ഒരു നടനെന്ന രീതിയിൽ ഞാൻ രൂപപ്പെട്ടുവരുന്ന ആ കാലത്ത് താങ്കൾ എന്നിൽ കാണിച്ച വിശ്വാസത്തിനും പ്രതീക്ഷയ്‌ക്കും നന്ദി. ഞാൻ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങൾ അടുത്തില്ലാതെയാവുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ആ വേദനയെ മറികടക്കാൻ നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സാധിക്കട്ടെ. നിങ്ങൾ പകർന്ന ഓർമകളും സ്നേഹവും മുന്നോട്ടുള്ള യാത്രയിലും ഞങ്ങൾക്കൊപ്പമുണ്ടാവും,” എന്നായിരുന്നു സിദ്ദിഖിനെ കുറിച്ചുള്ള സൂര്യയുടെ ഹൃദയസ്പർശിയായ കുറിപ്പ്.

 

Tags: SuryaSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies